Advertisement

‘മന്ത്രിക്ക് എന്താ വയ്യേ! സർക്കാർ ടൗൺഷിപ്പിന് രാഷ്ട്രീയമായി ദുരുപയോഗം ചെയ്തു’; വിമർശിച്ച് ഒ ജെ ജനീഷ്

April 18, 2026
Google News 2 minutes Read

വയനാട് ടൗൺഷിപ്പിൽ വിള്ളൽ വീണെന്ന ആരോപണത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ ജെ ജനീഷ്. സർക്കാർ ടൗൺഷിപ്പിന് രാഷ്ട്രീയമായി ദുരുപയോഗം ചെയ്തുവെന്ന് അദേഹം പറഞ്ഞു. രാവിലെ മന്ത്രി വന്ന് മായിക്കാൻ ശ്രമിക്കുന്നത് കണ്ടു. മന്ത്രിക്ക് എന്താ വയ്യേ? അങ്ങനെ മായുന്നതാണോ ഈ വിള്ളലെന്ന് ഒ ജെ ജനീഷ് ചോദിച്ചു. മുണ്ടക്കൈ- ചൂരൽമല സർക്കാർ ടൗൺഷിപ്പ് സന്ദർശിച്ച ശേഷം പ്രവർത്തിക്കുകയായിരുന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ.

ഇനിയും 178 കുടുംബങ്ങൾക്ക് വീടുകളിൽ കയറി താമസിക്കാനായില്ലെന്ന് ഒ ജെ ജനീഷ് പറഞ്ഞു. മാർച്ച് ഒന്നിന് ഉദ്ഘാടനം ചെയ്ത ഒന്നാം സോണിലെ രണ്ടു വീടുകളിലാണ് വിള്ളലുമുണ്ടായത്. രണ്ടാഴ്ച മുൻപ് വിള്ളൽ ശ്രദ്ധയിൽപ്പെട്ടപ്പോൾ അധികൃതരെ അറിയിച്ചിരുന്നതാണന്നും ഉദ്ഘാടനത്തിന് മുമ്പുള്ള നിർമ്മാണവേഗത ഉദ്ഘാടനത്തിനുശേഷം ഉണ്ടായിരുന്നില്ല എന്ന് വീട്ടുടമ നൗഷാദ് പറയുന്നു. വിള്ളൽ കണ്ടെത്തിയ നൗഫലിന്റെ വീട് റവന്യൂ മന്ത്രി കെ രാജൻ സന്ദർശിച്ചു. ശേഷം വിള്ളൽ വീണ ഭാഗങ്ങൾ മന്ത്രി പരിശോധിച്ചിരുന്നു.

Read Also: ‘മേല്‍ക്കൂരയില്‍ വെള്ളം കിനിഞ്ഞ് വന്ന പാടുണ്ട്, അത് തടയാനുള്ള പണി പൂര്‍ത്തിയായിട്ടില്ല’; ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളലെന്ന ആരോപണം തള്ളി മന്ത്രി കെ രാജന്‍

നിലവിൽ ഉണ്ടായിട്ടുള്ള വിള്ളൽ ഉടൻ പരിഹരിക്കുമെന്ന് ഊരാളുങ്കൽ അധികൃതർ അറിയിച്ചു. താപനില മൂലമുണ്ടാകുന്ന സ്വാഭാവിക വിള്ളൽ ആണെന്നും നടപടികൾ സ്വീകരിച്ചു വരികയായിരുന്നു എന്നും ഊരാളുങ്കൽ അധികൃതർ വ്യക്തമാക്കി. ടൗൺഷിപ്പിലെ 178 വീടുകൾക്ക് വേണ്ട കേന്ദ്രീകൃത സംവിധാനങ്ങളുടെ പണി പൂർത്തിയായി എന്നും ഇനി താമസം തുടങ്ങിയ ശേഷമാണ് തുടർ പ്രവർത്തനങ്ങൾ എന്നും അധികൃതർ പറഞ്ഞു.

Story Highlights : OJ Janeesh criticises government over crack in Wayanad township

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here