ചിക്കമംഗളൂരുവിലെ വിനോദസഞ്ചാര മേഖലകളിൽ നിരീക്ഷണം ഏർപ്പെടുത്തി പൊലീസ്
ചിക്കമംഗളൂരുവിലെ വിനോദസഞ്ചാര മേഖലകളിൽ നിരീക്ഷണം ഏർപ്പെടുത്തി കർണാടക സർക്കാർ. ശ്രീനന്ദയുടെ മരണത്തിന് പിന്നാലെയാണ് നിരീക്ഷണം ശക്തമാക്കിയത്. മുല്ലയനഗിരി, ദത്തപീഠം, മാണിക്യധാര ചന്ദ്രദ്രോണ മേഖലകളിലാണ് പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയത്. മലയിടുക്കുകൾ, വെള്ളച്ചാട്ടങ്ങൾ, ഉയർന്ന പർവത പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊലീസ് സംഘങ്ങൾ ഇനിമുതൽ സൂക്ഷ്മ നിരീക്ഷണം നടത്തും.
ചിക്കമംഗളൂരുവിൽ വിനോദയാത്രയ്ക്ക് പോയതാണ് പാലക്കാട് കടമ്പഴിപ്പുറം സ്വദേശിയായ ശ്രീനന്ദയും കുടുംബവും. പിന്നീട് നാൾ ദിവസങ്ങൾക്ക് ശേഷമാണ് മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റ്റിന് സമീപത്തെ മലയടിവാരത്തിൽ നിന്ന് ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്നും സംഭവം വിശദമായി അന്വേഷിക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. ഇത് കർണാടക പൊലീസ് അംഗീകരിക്കുകയും ചെയ്തു.1500 അടി താഴ്ചയിൽ നിന്നാണ് സ്പെഷ്യൽ ടാക്സ് ഫോഴ്സ് അംഗങ്ങൾ മൃതദേഹം കണ്ടെത്തിയത്.
Story Highlights : Police have put in place surveillance in tourist areas in Chikkamagaluru
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

