‘വാൽപ്പാറ അപകടം; കുടുംബങ്ങൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകണം, ഞങ്ങളും പരമാവധി സഹായം ചെയ്യും’; വി ഡി സതീശൻ
വാൽപ്പാറ അപകടംകേരളത്തെ മുഴുവൻ സങ്കടത്തിലാഴ്ത്തിയ ദാരുണമായ ദുരന്തമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മരിച്ചവരുടെ ആശ്രിതർക്ക് സർക്കാർ നഷ്ടപരിഹാരം നൽകണം. ഓരോ കുടുംബത്തിന്റെയും പ്രത്യേക സാഹചര്യം പരിശോധിച്ച് സഹായം നല്കണം. പരുക്കേറ്റവർക്കും സഹായം നൽകണം. വാൽപ്പാറ അപകടത്തിൽ മരിച്ച അബ്ദുൽ മജീദിന്റെ വീട് പ്രതിപക്ഷ നേതാവ് സന്ദർശിക്കുകയും ചെയ്തു.
മജീദ് മാഷിന്റെ കുടുംബത്തിന് വേണ്ട സഹായം നൽകണം.അദ്ദേഹം ബ്ലൈൻഡ് അസോസിയേഷൻ സെക്രട്ടറിയായിരുന്നു.അദ്ദേഹത്തിന്റെ രണ്ട് സഹോദരിമാരും കാഴ്ച നഷ്ടപ്പെട്ടവരാണ്. ഈ കുടുംബം അദ്ദേഹത്തെ ആശ്രയിച്ചായിരുന്നു കഴിഞ്ഞിരുന്നത്. ഇതുപോലെയാണ് ഒരോ കുടുംബവും. പരിക്കേറ്റവർക്ക് എല്ലാ ചികിത്സയും സൗജന്യമായി നൽകണം. ഞങ്ങളും പരമാവധി സഹായം ചെയ്യുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.
മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവണ്മെന്‍റ് എൽപി സ്‌കൂളിൽ നിന്നുള്ള വിനോദയാത്രാ സംഘം സഞ്ചരിച്ച വാൻ ഇന്നലെ വൈകുന്നേരം 5.20ന് ആണ് വാൽപ്പാറ ചുരം റോഡിൽ 300 അടി താഴ്ചയിലേക്ക് മറിഞ്ഞത്. കാഴ്ചകൾ എല്ലാം കണ്ട് നാട്ടിലേക്ക് മടങ്ങുമ്പോൾ ചുരത്തിലെ പതിമൂന്നാം ഹെയർപിൻ വളവിൽ വാഹനം നിയന്ത്രണം വിട്ട് പലവട്ടം കീഴ്മേൽ മറിഞ്ഞ് ഒൻപതാം വളവിലേക്ക് വീഴുകയായിരുന്നു. ഡ്രൈവർ ഉൾപ്പെടെ 13 പേർ യാത്ര പോയത്. ഏഴു സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ ഒൻപത് പേരാണ് അപകടത്തിൽ മരിച്ചത്.
Story Highlights : vd satheesan govt help for valparai accident family
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here



