Advertisement

തൊട്ടുമുമ്പില്‍ പ്രിയതാരം; വിതുമ്പിക്കരഞ്ഞ് യുവതി, സമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയോ

April 18, 2026
Google News 5 minutes Read
Virat Kohli and Fan Girl

വര്‍ഷങ്ങളോളം നെഞ്ചിലേറ്റി നടക്കുന്ന പ്രിയതാരത്തെ കണ്‍മുന്നില്‍ കണ്ടതിന്റെ ആശ്ചര്യത്തില്‍ വിതുമ്പിക്കരഞ്ഞ് ഫാന്‍ഗേളായ യുവതി. ഇന്ത്യന്‍ താരവും ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരൂവിന്റെ സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലിയുടെ ബാറ്റിങ് ഡ്രില്‍ നേരില്‍ കാണാന്‍ അവസരം ലഭിച്ച യുവതിയാണ് പരിസരം മറന്ന് വിതുമ്പിക്കരഞ്ഞത്. ഇതിന്റെ വീഡിയോ ഇതിനകം തന്നെ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ലക്‌നൗ സൂപ്പര്‍ ജയന്റ്‌സും തമ്മിലുള്ള മത്സരത്തിനിടെ ഗ്യാലറിയിലെത്തിയ ആരാധകര്‍ക്കിടയില്‍ നിന്ന് മത്സരം വീക്ഷിക്കാനെത്തിയ ആരോ പകര്‍ത്തിയതാണ് വീഡിയോ. വിരാട് കോലിയെ ഫോണ്‍ക്യാമറയില്‍ പകര്‍ത്തി യുവതി കണ്ണുനിറഞ്ഞ് നില്‍ക്കുന്നതാണ് കാണുന്നത്. അത്രക്കും മനസിലിട്ട് നടന്ന ക്രിക്കറ്ററായിരുന്നു വിരാട് എന്ന് യുവതിയുടെ പ്രതികരണത്തില്‍ നിന്ന് വായിച്ചെടുക്കാന്‍ കഴിയും.

കോലി ബാറ്റിങ് പ്രാക്ടീസ് നടത്തുന്നതാണ് ആദ്യം വീഡിയോയില്‍ ദൃശ്യമാകുന്നത്. പിന്നീട് ക്യാമറ നിറയെ കാണികളുള്ള ഗ്യാലറിയിലേക്ക് തിരിക്കുകയാണ്. ഇതിനിടയിലാണ് യുവതി കരയുന്നത് ക്ലോസ് അപ് ഷോട്ടില്‍ കാണുന്നത്. എന്നാല്‍ വീഡിയോ പകര്‍ത്തുന്ന കാര്യം യുവതി അറിയുന്നില്ല.

Story Highlights: Viral video shows female fan breaking down in tears

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here