Advertisement

ഇറ്റലിയില്‍ ഗുരുദ്വാരയ്ക്ക് പുറത്ത് വെടിവയ്പ്പ്; രണ്ട് ഇന്ത്യക്കാര്‍ മരിച്ചു

April 19, 2026
Google News 1 minute Read
italy

ഇറ്റലിയില്‍ രണ്ട് ഇന്ത്യക്കാര്‍ വെടിയേറ്റ് മരിച്ചു. ബെര്‍ഗാമോ പ്രവിശ്യയിലെ കോവോ നഗരത്തില്‍ ആണ് സംഭവം. മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഗുരുദ്വാരയ്ക്ക് പുറത്ത് വച്ചാണ് വെടിയേറ്റത്. രഗീന്ദര്‍ സിംഗ്,ഗുര്‍മിത് സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്. അക്രമത്തിന് ശേഷം പ്രതികള്‍ കാറില്‍ കടന്നുകളഞ്ഞു. സംഭവത്തില്‍ അന്വേഷണം നടക്കുന്നു.

വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. വൈശാഖി ഉത്സവത്തിന്റെ ഭാഗമായുള്ള ആഘോഷങ്ങള്‍ നടക്കാനിരുന്ന ഗുരുദ്വാരയാണിത്. ഒന്നിലേറെത്തവണ നിറയൊഴിച്ച ശേഷം അക്രമി വാഹനത്തില്‍ രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം.

Story Highlights : 2 Indian Men Shot Dead In Italy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here