തിരുവനന്തപുരം നെട്ടയം മലമുകളില്‍ ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം
തിരുവനന്തപുരം നെട്ടയം മലമുകളില്‍ ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം. പൊലീസുകാര്‍ക്ക് മര്‍ദനമേറ്റു. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു. നിലവില്‍ സംഘര്‍ഷത്തില്‍ അയവ് വന്നിട്ടുണ്ട്. വെകിട്ട് 6 മണിക്ക് ആണ് സംഘര്‍ഷം തുടങ്ങിയത്. രണ്ട് വീട്ടുകാര്‍ തമ്മില്‍ ഉള്ള പ്രശ്‌നം ആണ് സംഘര്‍ഷമായി മാറിയതെന്നാണ് വിവരം.
ബിജെപി പ്രവര്‍ത്തകയ്ക്ക് നേരെ ഈ പ്രദേശത്തെ ഒരാള്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്നും അത് ചോദിക്കാനെത്തിയതാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നും ബിജെപി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. പൊലീസ് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ മൃഗീയമായി ലാത്തിച്ചാര്‍ജ് നടത്തിയെന്നും ആരോപണമുണ്ട്. പുറത്ത് നിന്ന് ആരും എത്തിയില്ലെന്നും പൊലീസ് പ്രശ്‌നം ഗുരുതരമാക്കിയെന്നും ഇവര്‍ ആരോപിക്കുന്നു.
എന്നാല്‍, രാഷ്ട്രീയ സംഘഷമല്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രദേശത്തെ ഒരു യുവാവിനെ ബിജെപി പ്രവര്‍ത്തകര്‍ മര്‍ദിക്കുകയായിരുന്നുവെന്നും അത് ചോദ്യം ചെയ്തതാണ് ഇത്തരമൊരു പ്രശ്‌നത്തിലേക്ക് എത്തിയതെന്നും നാട്ടുകാര്‍ പറഞ്ഞു. യുവാവിനെതിരെ ബിജെപി കൊടുക്കാന്‍ ശ്രമിച്ചത് കള്ളപരാതിയെന്നും സംഘര്‍ഷം തുടങ്ങാന്‍ കാരണം അതിര്‍ത്തി പ്രശ്‌നമെന്നും നാട്ടുകാര്‍ പറഞ്ഞു. ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകര്‍ കടന്നുകയറി ആക്രമിച്ചുവെന്നും ആരോപണമുണ്ട്.
പൊലീസിനെതിരെ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. ബിജെപി പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് ആക്രമിച്ചു, അകാരണമായി ലാത്തിച്ചാര്‍ജ് നടന്നെന്നും ആരോപണമുണ്ട്. ബിജെപി പ്രവര്‍ത്തകര്‍ വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷന് മുന്നില്‍ മാര്‍ച്ച് നടത്തി. തീരുമാനം ഉണ്ടാകാതെ പിരിഞ്ഞു പോകില്ലെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും അതിക്രമശ്രമമുണ്ടായി.
Story Highlights : Clash between BJP workers and locals on Nettayam hilltop
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




