Advertisement

കെ സുധാകരന്‍ കെ. സി പക്ഷത്തേക്ക് നീങ്ങുന്നതിന് പിന്നിലെന്ത്? വീണ്ടും കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചര്‍ച്ചകള്‍ സജീവമാകുമ്പോള്‍…

April 19, 2026
Google News 3 minutes Read
cm discussions active again in congress after k sudhakaran's move

കെപിസിസി വിലക്ക് തളളിക്കളഞ്ഞ് കൊണ്ട് കെ.സുധാകരന്‍ കെ സി വേണുഗോപാലിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസിലെ
മുഖ്യമന്ത്രി ചര്‍ച്ചകള്‍ വീണ്ടും സജീവമായി. ചടുലമായ പ്രവര്‍ത്തനം അനിവാര്യമായതിനാല്‍ കെ.സി.വേണുഗോപാലിനെ മുഖ്യമന്ത്രി ആക്കണമെന്നാണ് എഐസിസി അധ്യക്ഷനോട് കെ സുധാകരന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കെ സുധാകരന്റെ ആവശ്യത്തില്‍ ഇന്ന് കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം ഉണ്ടായേക്കും. കെ സുധാകരന്‍ കെ സി പക്ഷത്തേക്ക് നീങ്ങുന്നുവെന്ന് ആഴ്ചകള്‍ക്ക് മുമ്പേ ട്വന്റിഫോര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. (cm discussions active again in congress after k sudhakaran’s move)

തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പേ മുഖ്യമന്ത്രി ആരാകണമെന്നതില്‍ പരസ്യപ്രതികരണം വേണ്ടെന്ന് പാര്‍ട്ടിയിലും മുന്നണിയിലും അഭിപ്രായമുയര്‍ന്നിട്ടും വീണ്ടും കെ സുധാകരന്‍ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തുമ്പോള്‍ അതില്‍ പ്രതിഫലിക്കുന്നത് വി ഡി സതീശനും രമേശ് ചെന്നിത്തലയ്ക്കും എതിരായ താത്പര്യങ്ങളാണെന്നാണ് വിലയിരുത്തലുകള്‍. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ എല്ലാവരേയും ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോയ കെ സി വേണുഗോപാല്‍ കേരളത്തിലെ മുഖ്യമന്ത്രിയാകാന്‍ അര്‍ഹനാണെന്ന അഭിപ്രായമാണ് പല നേതാക്കളും ഉന്നയിച്ചിട്ടുള്ളത്. കെ സുധാകരന്‍ ഉള്‍പ്പെടെയുള്ളവര്‍ രമേശ് ചെന്നിത്തലയുടെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുന്‍പ് മുന്നോട്ടുവച്ചിരുന്നത്. പ്രചാരണ ഘട്ടത്തില്‍ പലപ്പോഴും ഇത് മാധ്യമങ്ങളോട് പറയുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് കെ സുധാകരന്‍ നിലപാട് മാറ്റുന്ന കാഴ്ചയാണ് കണ്ടത്. ഇത് യാദൃശ്ചികമായി സംഭവിക്കുന്നതല്ലെന്നും കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഉണ്ടായിരിക്കുന്ന ശാക്തിക ബലാബലത്തിന്റെ പ്രതിഫലനങ്ങളാണ് സുധാകരന്റെ നിലപാട് മാറ്റത്തിന് പിന്നിലെന്നുമാണ് വിലയിരുത്തല്‍. നേതൃത്വത്തിലെ ശാക്തിക ചേരികളില്‍ വന്ന മാറ്റങ്ങളുടെ ഭാഗമായി വേണം സുധാകരന്റെ അടക്കമുള്ളവരുടെ പരസ്യപ്രതികരണങ്ങള്‍ കാണാന്‍.

Read Also: പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന ആരോപണം : സന്തോഷിന്റെ മരണകാരണം ഹൃദയാഘാതം

എംപിമാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ കടുംപിടുത്തത്തോടുള്ള അമര്‍ഷങ്ങളും തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മുഖ്യമന്ത്രി ചര്‍ച്ചകളുമായി ബന്ധപ്പെട്ട് വീണ്ടും പൊങ്ങി വരുന്നുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന എംഎല്‍എമാരുടെ തീരുമാനം മാത്രമല്ല ഹൈക്കമാന്‍ഡ് തീരുമാനവും മുഖ്യമന്ത്രി ആരാകണമെന്നതില്‍ നിര്‍ണായകമാകും. ഈ പശ്ചാത്തലത്തിലാണ് സുധാകരന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയോട് ഉന്നയിച്ചിരിക്കുന്ന ആവശ്യം നിര്‍ണായകമാകുന്നത്. കെ മുരളീധരന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്കും മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള യുഡിഎഫിന്റെ പ്രധാന കക്ഷികള്‍ക്കും റിസള്‍ട്ടിന് മുമ്പേയുള്ള ഇത്തരം ചര്‍ച്ചകൡ അതൃപ്തിയുണ്ട്.

Story Highlights : cm discussions active again in congress after k sudhakaran’s move

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here