ഇറാന്‍ -യുഎസ് രണ്ടാംഘട്ട ചര്‍ച്ച; ഇസ്ലാമാബാദിലേക്ക് പ്രതിനിധി സംഘത്തെ അയക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ഇറാന്‍
ഇറാന്‍ -യുഎസ് ചര്‍ച്ചയ്ക്കായി ഇസ്ലാമാബാദിലേക്ക് പ്രതിനിധി സംഘത്തെ അയക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ഇറാന്‍. യുഎസ് നാവിക ഉപരോധം പിന്‍വലിക്കാതെ ചര്‍ച്ചയ്ക്കില്ലെന്നാണ് ഇറാന്റെ വാദം. ഇറാനിലെ തസ്നീം ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലൂടെ ആണ് ഇറാന്‍ -യുഎസ് ചര്‍ച്ച നാളെ നടന്നേക്കുമെന്ന് ട്രംപ് സൂചന നല്‍കിയിരിക്കുന്നത്. രണ്ടാംഘട്ട ചര്‍ച്ചകള്‍ക്കായി യുഎസ് പ്രതിനിധി സംഘം നാളെ ഇസ്ലാമാബാദില്‍ എത്തുമെന്നും ട്രംപ് അറിയിച്ചു. ഇറാന് ഇത് അവസാന അവസരമാണ്. വെടിനിര്‍ത്തലില്‍ ധാരണയായില്ലെങ്കില്‍ ഇറാന്റെ എല്ലാ ഊര്‍ജ കേന്ദ്രങ്ങളും, പാലങ്ങളും ആക്രമിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇറാനോട് ഇനി നന്നായി പെരുമാറില്ലെന്നും ട്രംപ് പറയുന്നു.
ഇറാന്‍ ഹോര്‍മുസ് അടച്ചത് അമേരിക്കയ്ക്ക് സഹായകമാണ്. ഓരോ ദിവസവും ഇറാന് 500 മില്യണ്‍ ഡോളര്‍ നഷ്ടമാവുകയാണ്. ഇറാനുമായി നീതിപൂര്‍വമായ കരാറിലാണ് ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നതെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി. എന്നാല്‍, ചര്‍ച്ചയെ കുറിച്ച് ഇറാന്‍ ഇതുവരെ സ്ഥിരികരിച്ചിട്ടില്ല. യുദ്ധം ‘അന്തസോടെ’ അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നെന്നും , ഇറാന്റെ ആണവ അവകാശങ്ങള്‍ നിഷേധിക്കാന്‍ ട്രംപിന് അവകാശമില്ലെന്നും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍് പ്രതികരിച്ചു. ആണവ അവകാശങ്ങള്‍ ഉപയോഗിക്കരുതെന്ന് ട്രംപ് പറയുന്നു, എന്നാല്‍, ഇറാന്‍ എന്ത് തെറ്റാണ് ചെയ്‌തെന്ന് ട്രംപ് പറയുന്നില്ലെന്നും ശത്രുവിനെതിരെ ഒന്നിച്ച് നില്‍ക്കണമെന്നും മസൂദ് പെസഷ്‌കിയാന്‍ ആഹ്വാനം ചെയ്തു. അമേരിക്കയുടെ നാവിക ഉപരോധം പിന്‍വലിക്കാതെ, ഹോര്‍മുസ് കടലിടുക്ക് തുറക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഇറാന്.
Story Highlights : Iran says no decision to send delegation to Islamabad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




