Advertisement

മുഖ്യമന്ത്രി ചര്‍ച്ച; ‘ ആ ചര്‍ച്ചയ്ക്ക് എനിക്ക് താത്പര്യമില്ല’; കെ സി വേണുഗോപാല്‍

April 19, 2026
Google News 2 minutes Read
kc venugopal

കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ചകളില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞതിനെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. മുഖ്യമന്ത്രി ചര്‍ച്ചകളില്‍ തനിക്ക് താത്പര്യമില്ലെന്നും കെ സി വേണുഗോപാല്‍ പ്രതികരിച്ചു. കെ സി വേണുഗോപാലിനെ ഇന്ന് വെള്ളാപ്പള്ളി നടേശന്‍ പുകഴ്ത്തി സംസാരിച്ചിരുന്നു.

തമിഴ്‌നാട് തിരഞ്ഞെടുപ്പാണ് മുന്നിലുള്ളതെന്നും മികച്ച ഭൂരിപക്ഷത്തോടെ ഡിഎംകെ-കോണ്‍ഗ്രസ് മുന്നണിസഖ്യം വിജയിക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. അനുകൂലമായ തരംഗം സഖ്യത്തിനുണ്ട്. നരേന്ദ്ര മോദി വനിതകളെ തെറ്റിദ്ധരിപ്പിക്കാനുള്ള നാടകവുമായി രംഗത്തുണ്ട്. മോദിയുടെ ഗൂഢ പദ്ധതി പൊളിഞ്ഞു. ജാള്യത മറക്കാനാണ് മോദി ഇപ്പോള്‍ ഇത് ചര്‍ച്ചാവിഷയമാക്കി നടക്കുന്നത്. അഭിമാന ബോധം ഉണ്ടെങ്കില്‍ പഴയ ബില്ല് പാസാക്കണമായിരുന്നു – കെ സി കൂട്ടിച്ചേര്‍ത്തു.

തിരഞ്ഞെടുപ്പില്‍ പിന്നണിയില്‍ നിന്ന് എല്ലാം ചെയ്തത് കെ സി വേണുഗോപാലാണെന്നും വി ഡി സതീശന്‍ പ്രവര്‍ത്തിച്ചത് മുഴുവന്‍ ടെലിവിഷനില്‍ മാത്രമെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം. രമേശ് ചെന്നിത്തലയെ അപ്രസക്തന്‍ ആക്കാന്‍ സാധിക്കില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

കെസി വേണുഗോപാല്‍ അയോഗ്യനാണ് എന്ന് താന്‍ പറയില്ല. ആരാണ് യോഗ്യന്‍ എന്നും പറയില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ അത്യുന്നത പദങ്ങളില്‍ ഇരുന്ന് പാരമ്പര്യമുള്ള നേതാവാണ് രമേശ് ചെന്നിത്തല. ജയിച്ചു വന്നാല്‍ കോണ്‍ഗ്രസിലെ എല്ലാവരും മുഖ്യമന്ത്രിയാകാന്‍ യോഗ്യരാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ശബരിമലയിലെ ഈ ഡി അന്വേഷണത്തിലും അദേഹം പ്രതികരിച്ചു. ഈ ഡി അന്വേഷണം തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ എല്ലാം അവസാനിക്കുമെന്ന് നേരത്തെ താന്‍ പറഞ്ഞതാണ്. അവസാനം അന്വേഷണവും ഉണ്ടാകില്ല സ്വര്‍ണവും ഉണ്ടാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story Highlights : KC Venugopal says he is not interested in CM talks

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here