ഇടമലക്കുടിയിലെ റേഷന്‍ കൊള്ള; റേഷന്‍ കടകളില്‍ ഭക്ഷ്യ ധാന്യങ്ങള്‍ എത്തിയതിന്റെയോ വിതരണം ചെയ്തതിന്റെയോ രേഖകളില്ല
ഇടമലക്കുടിയിലെ റേഷന്‍ കൊള്ളയില്‍ ഗുരുതര കണ്ടെത്തലുമായി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍. റേഷന്‍ കടകളില്‍ ഭക്ഷ്യ ധാന്യങ്ങള്‍ എത്തിയതിന്റെയോ വിതരണം ചെയ്തതിന്റെയോ രേഖകളില്ല. ഇടമലക്കുടിയിലെ റേഷന്‍ വിതരണത്തില്‍ പൊതുവിതരണവകുപ്പിലെ ജീവനക്കാര്‍ക്കും വീഴ്ചയെന്നും ഭക്ഷ്യ കമ്മീഷന്റെ കണ്ടത്തല്‍.
സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിലെ രണ്ട് റേഷന്‍ കടകളില്‍ നിന്നായി 65,000 കിലോ അരിയാണ് കാണാതായത്. ഇതില്‍ ഇടുക്കി ജില്ലാ കളക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടെ സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ നടത്തിയ പരിശോധനയില്‍ റേഷന്‍ കടകളില്‍ ഉണ്ടാകേണ്ട യാതൊരു രജിസ്റ്ററും കണ്ടെത്താനായില്ല. റേഷന്‍ കട പ്രവര്‍ത്തിച്ചത് യാതൊരു മാനദണ്ഡവും പാലിക്കാതെ എന്നും കണ്ടെത്തല്‍.
റേഷന്‍ കട ലൈസന്‍സി ദേവികുളം ഗിരിജന്‍ സര്‍വീസ് സൊസൈറ്റി സെക്രട്ടറി അഖില്‍ ജോസനെതിരെ നിയമം നടപടി ഉണ്ടാകും. ദേവികുളം താലൂക്ക് സപ്ലൈ ഓഫീസര്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും കമ്മിഷന്‍ നിര്‍ദേശം നല്‍കി.
Story Highlights : State Food Commission makes serious findings in Idamalakudi ration theft
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




