Advertisement

വിരുദുനഗര്‍ സ്ഫോടനം; മരണം 23 ആയി; രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടയിലും പൊട്ടിത്തെറി

April 19, 2026
Google News 1 minute Read
blast

തമിഴ്നാട് വിരുദുനഗറില്‍ പടക്കനിര്‍മാണ ശാലയിലുണ്ടായ സ്ഫോടത്തില്‍ മരണം 23 ആയി. അപകടത്തില്‍ രാഷ്ട്രപതി ദ്രൌപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അനുശോചിച്ചു. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നിര്‍ദേശ പ്രകാരം മന്ത്രിമാരായ തങ്കം തെന്നരസ്, കെകെഎസ്എസ്ആര്‍ രാമചന്ദ്രന്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടയിലും പൊട്ടിത്തെറിയുണ്ടായി. പൊലിസുകാര്‍ ഉള്‍പ്പെടെ പത്ത് പേര്‍ക്ക് പരുക്കേറ്റു.

ഇന്ന് വൈകീട്ടാണ് വിരുദുനഗര്‍ കട്ടുനാര്‍പട്ടിയിലെ വനജ ഫയര്‍ വര്‍ക്ക്‌സില്‍ ദുരന്തമുണ്ടായത്. പടക്കങ്ങള്‍ക്കുള്ള രാസമിശ്രിതം തയ്യാറാക്കുന്നതിനിടെ ഘര്‍ഷണം സംഭവിച്ചാണ് സ്‌ഫോടനം ഉണ്ടായത്. കെട്ടിടത്തിലെ നാല് മുറികള്‍ പൂര്‍ണമായും തകര്‍ന്നു. വേഗത്തില്‍ തന്നെ അഗ്‌നിരക്ഷാ സേനയുടെ നിരവധി യൂണിറ്റുകളും പൊലിസും സ്ഥലത്തെത്തിയെങ്കിലും സ്‌ഫോടനം കാരണം ആദ്യഘട്ടത്തിലെ രക്ഷാപ്രവര്‍ത്തനം ശ്രമകരമായി. തീ പൂര്‍ണമായും അണച്ചതിന് ശേഷമാണ് വേഗത്തിലുള്ള രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞത്.

പരുക്കേറ്റ് വിരുദുനഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ കഴിയുന്ന പലരുടെയും നില ഗുരുതരമാണ്. സംഭവത്തില്‍ വച്ചക്കാരപട്ടി പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഗോവിന്ദനല്ലൂര്‍ സ്വദേശി മുത്തുമാണിക്യത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് വനജ ഫയര്‍ വര്‍ക്ക്‌സ്. സ്ഥാപനത്തിന് ലൈസന്‍സ് ഉണ്ടെന്ന് റവന്യൂ വകുപ്പ് സ്ഥിരീകരിച്ചു. കൂടുതല്‍ അളവില്‍ സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നോ, അനുവദിച്ച എണ്ണത്തില്‍ കൂടുതല്‍ തൊഴിലാളികള്‍ ജോലിയ്ക്ക് എത്തിയിരുന്നോ തുടങ്ങിയ കാര്യങ്ങളും പൊലിസ് അന്വേഷിക്കും.

പൊലീസിനെതിരെ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. ബിജെപി പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് ആക്രമിച്ചു. അകാരണമായി ലാത്തിച്ചാര്‍ജ് നടന്നെന്നും ആരോപണമുണ്ട്. ബിജെപി പ്രവര്‍ത്തകര്‍ വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷന് മുന്നില്‍ മാര്‍ച്ച് നടത്തി. തീരുമാനം ഉണ്ടാകാതെ പിരിഞ്ഞു പോകില്ലെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും അതിക്രമശ്രമമുണ്ടായി.

Story Highlights : Virudhunagar blast; Death toll rises to 23

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here