Advertisement

മലക്കപ്പാറ ഷോളയാര്‍ ഡാമിന് സമീപം വയോധികയെ പുലി കടിച്ചുകൊന്നു

April 19, 2026
Google News 3 minutes Read
woman killed in suspected leopard attack near Sholayar dam

തമിഴ്‌നാട് മലക്കപ്പാറ ഷോളയാര്‍ ഡാമിന് സമീപം വയോധികയെ പുലി കടിച്ചുകൊന്നു. ഇന്നസമ്മ എന്ന 75 വയസ്സുകാരിക്ക് ആണ് ദാരുണ അന്ത്യം ഉണ്ടായത്. (woman killed in suspected leopard attack near Sholayar dam)

കഴിഞ്ഞദിവസം മുതല്‍ ഷോളയാര്‍ ഡാമിന് സമീപം താമസിക്കുന്ന ഇന്നസമ്മയെ കാണാനുണ്ടായിരുന്നില്ല . വയോധികയും മകനും മാത്രമാണ് വീട്ടില്‍ താമസം. തുറന്ന നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും പരിശോധന നടത്തുകയായിരുന്നു. ഇന്നു രാവിലെ മൃതദേഹം ലഭിക്കുമ്പോള്‍ പുലി ഭക്ഷിച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്. തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മുന്‍പും പോലീസ് സാന്നിധ്യമുള്ള മേഖലയാണ് ഈ പ്രദേശം.

Read Also: ഇന്ന് അക്ഷയതൃതീയ; വിലക്കയറ്റത്തിലും വില്‍പ്പന കുതിക്കുമെന്ന പ്രതീക്ഷയോടെ ജ്വല്ലറികള്‍;പോയ വര്‍ഷം നടന്നത് 1,500 കിലോയുടെ കച്ചവടം

പാലക്കാട് മണ്ണാര്‍ക്കാട് തത്തേങ്ങലത്തും പുലിയുടെ ആക്രമണം ഉണ്ടായി. അംഗന്‍വാടിക്ക് സമീപത്ത് താമസിക്കുന്ന മലയില്‍ പ്രവീണ്‍ എന്നയാളുടെ ആടിനെയാണ് പുലി കടിച്ചു കൊന്നത്. പ്രദേശത്ത് കൂട് സ്ഥാപിച്ച പുലിയെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Story Highlights : woman killed in suspected leopard attack near Sholayar dam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here