Advertisement

നെട്ടയത്തെ ബിജെപി-സിപിഐഎം സംഘര്‍ഷം; സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് ബിജെപി- ആര്‍എസ്എസ് ശ്രമമെന്ന് എഎ റഹീം

April 20, 2026
Google News 2 minutes Read
aa rahim

തിരുവനന്തപുരം നെട്ടയത്തെ ബിജെപി-സിപിഐഎം സംഘര്‍ഷത്തില്‍ പ്രതികരണവുമായി സിപിഐഎം. സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് ബിജെപി- ആര്‍എസ്എസ് ശ്രമമെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ ആക്ടിംങ് സെക്രട്ടറി എഎ റഹീം എംപി. കോര്‍പറേഷന്‍ ഭരണം കിട്ടിയതിന്റെ ഹുങ്കാണ് ബിജെപിക്ക്. റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകയെപോലും ആക്രമിക്കുന്നു. ജനാധിപത്യ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നും എ എ റഹീം എം പി പറഞ്ഞു.

ബന്ധുക്കളും അയല്‍ക്കാരും തമ്മിലുണ്ടായ നേരത്തെയുള്ള അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നുള്ള കുടുംബപ്രശ്നം ഊതിവീര്‍പ്പിച്ച് സ്ഥലത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് ആര്‍എസ്എസ്-ബിജെപി നേതൃത്വം ശ്രമിച്ചതെന്ന് എഎ റഹീം പറഞ്ഞു. പ്രദേശവാസികള്‍ക്ക് നേരെ നടന്ന സംഘടിത ആക്രമണം ആര്‍എസ്എസ്-ബിജെപി സംഘം നേരത്തെ നിശ്ചയിച്ച പ്രകാരമുള്ള നീക്കമാണെന്ന് ഉറപ്പാണ്. നഗരസഭാ ഭരണം കൈയില്‍ കിട്ടിയതിന്റെ ഹുങ്കില്‍ ഒരു വിഭാഗം ബിജെപി പ്രവര്‍ത്തകരാണ് ഇതിനുപിന്നില്‍. നഗരഭരണത്തിന്റെ അനന്തരഫലമായി വിവിധ പ്രദേശങ്ങളില്‍ ഗുണ്ടാവിളയാട്ടം ഇവര്‍ തുടരുകയാണ്. റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും കൈയേറ്റം ശ്രമമുണ്ടായി – അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.

സമാധാന അന്തരീഷം നിലനിര്‍ത്താന്‍ പൊലീസിന്റെ ശക്തമായ ഇടപെടല്‍ ഉണ്ടാവണമെന്നും ജനാധിപത്യവിശ്വാസികള്‍ ഈ വിഷയത്തില്‍ ജാഗരൂകരായി ഇരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Story Highlights : A A Rahim BJP-CPIM clash in Nettayam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here