Advertisement

‘ചാണ്ടി ഉമ്മനെ പോലെ ആശ്രിത നിയമനത്തിൽ MLAയായ ആളല്ല കെ.രാജൻ’: വിമർശിച്ച് എഐവൈഎഫ്

April 20, 2026
Google News 2 minutes Read

വയനാട് ടൗൺഷിപ്പിലെ വീട്ടിൽ‌ വിള്ളൽ പരിശോധന നടത്തിയ മന്ത്രി കെ രാജനെ പരിഹസിച്ച ചാണ്ടി ഉമ്മനെതിരെ വിമർശനവുമായി എഐവൈഎഫ്. കൂലിപ്പണിക്കാരെ ആക്ഷേപിച്ച ചാണ്ടി ഉമ്മൻ മാപ്പ് പറയണമെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്മോൻ പറഞ്ഞു. കെ.രാജൻ കൂലിപ്പണിക്കാരൻ എന്നത് ചാണ്ടി ഉമ്മന് പരിഹാസ്യപദമായിരിക്കും. ചാണ്ടി ഉമ്മനെ പോലെ ആശ്രിത നിയമനത്തിൽ എം.എൽ.എയായ ആളല്ല കെ.രാജനെന്നും ടി.ടി.ജിസ്മോൻ പറഞ്ഞു.

കെട്ടിടനിർമാണത്തിന് തൃശൂർകാരനായ പണിക്കാരനെ മന്ത്രിയുടെ രൂപത്തിൽ കിട്ടിയെന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. ഇതിന് മറുപടിയുമായാണ് എഐവൈഎഫ് രം​ഗത്തെത്തിയത്. ചണ്ടി ഉമ്മന്റെ പരാമർശത്തിൽ മന്ത്രിയും പ്രതികരിച്ചിരുന്നു. കൂലിപ്പണിക്കാരൻ രാജൻ എന്ന് പറയുന്നത് കേട്ടാൽ എനിക്ക് അഭിമാനമാണ് തോന്നുന്നത്. അഞ്ചുകൊല്ലം ഭരണം കഴിയുമ്പോൾ മുതലാളി രാജൻ എന്ന് പേര് കേട്ടില്ലല്ലോയെന്ന് മന്ത്രി പറഞ്ഞു.

Read Also: ‘വീടിൻറെ ലീക്ക് പരിശോധിച്ചിരുന്നു, താപനിലയുമായി ബന്ധപ്പെട്ട് ഉണ്ടായ ക്രാക്കാണ്; കൂലിപ്പണിക്കാരൻ രാജൻ പരാമർശത്തിൽ അഭിമാനം’; കെ രാജൻ

കൂലിപ്പണിക്കാരൻ എന്ന് കേട്ടതിൽ അഭിമാനമാണ്. കൂലിപ്പണിക്കാരന്റെ വേദന മനസ്സിലാക്കുന്ന മണ്ണിൽ നിന്നാണ് വരുന്നത്. ആ ആക്ഷേപം അഭിമാനത്തോടെ സ്വീകരിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. വയനാട് ടൗൺഷിപ്പിലെ വീട്ടിൽ‌ വിള്ളൽ പരിശോധന നടത്തിയതിനായിരുന്നു ചാണ്ടി ഉമ്മൻ മന്ത്രി കെ രാജനെ പരിഹസിച്ചിരന്നത്.

Story Highlights : AIYF criticises Chandy Oommen over remarks against K Rajan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here