ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി; ജഡ്ജിയെ മാറ്റണമെന്ന ഏല്ലാ അപേക്ഷകളും തള്ളി
ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി. ജഡ്ജിയെ മാറ്റണമെന്ന ഏല്ലാ അപേക്ഷകളും തള്ളി കോടതി. കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറാന്‍ വിസമ്മതിച്ച് ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ. ഹര്‍ജികള്‍ തെളിവുകളുടെ അടിസ്ഥാനത്തിലല്ലെന്ന് കോടതി. കെജ്‌രിവാളിനെതിരെ രൂക്ഷ വിമര്‍ശനവും ഉന്നയിച്ചിട്ടുണ്ട്.
ഹര്‍ജികള്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ അല്ലെന്ന് കോടതി നിരീക്ഷിച്ചു. സംശയങ്ങളും ആരോപണങ്ങളുമാണ് ഉന്നയിക്കപ്പെട്ടത് എന്ന് സ്വര്‍ണ കാന്ത ശര്‍മ പറഞ്ഞു.
ഹൈക്കോടതിക്കെതിരെ കെജ്‌രിവാള്‍ ഉയര്‍ത്തിയത് കുറ്റാരോപണമെന്നും ആക്ഷേപങ്ങള്‍ അടിസ്ഥാന രഹിതമെന്നും ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ വിമര്‍ശിച്ചു. രാഷ്ട്രീയക്കാരെ കോടതിയുടെ ജുഡീഷ്യല്‍ കഴിവ് വിലയിരുത്താന്‍ അനുവദിക്കില്ലെന്നും ജഡ്ജിയുടെ മക്കള്‍ കേന്ദ്ര സര്‍ക്കാര്‍ പാനലിലെ കൗണ്‍സിലര്‍മാര്‍ ആയതിനാല്‍ പക്ഷവാദം ഉണ്ടെന്ന് അനുമാനിക്കാന്‍ കഴിയില്ലന്നും കോടതി നിരീക്ഷണമുണ്ട്. ആര്‍എസ്എസ് അഭിഭാഷക സംഘടനയുടെ പരിപാടിയില്‍ പങ്കെടുത്തുവെന്ന ആരോപണത്തിലും മറുപടിയുണ്ട്. നിയമപരമായ വിഷയങ്ങളില്‍ സംസാരിക്കാന്‍ അധികാരമുണ്ടെന്നും പരിപാടിയില്‍ പങ്കെടുത്തത് രാഷ്ട്രീയ പക്ഷപാതമായി ചിത്രീകരിക്കാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കോടതിയുടെ വിശ്വാസ്യത ഒരു ദിവസം കൊണ്ട് ഉണ്ടായതല്ലെന്നും ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ പറഞ്ഞു.
Story Highlights : Arvind Kejriwal suffers setback in Delhi liquor policy corruption case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




