Advertisement

‘വനിത സംവരണ നിയമം അതേപടി നടപ്പാക്കണം: രാജ്യവ്യാപക പ്രതിഷേധം തുടരും’: മഹിളാ കോൺഗ്രസ്

April 20, 2026
Google News 2 minutes Read

2023 ൽ പാസാക്കിയ വനിത സംവരണ നിയമം അതേപടി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം തുടരുമെന്ന് മഹിളാ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷ അൽക്ക ലാംബ ട്വന്റിഫോറിനോട്. കേന്ദ്രസർക്കാർ സ്ത്രീ വിരുദ്ധ സർക്കാരാണ്. 543 ലോക്സഭ സീറ്റുകളിൽ 33% സംവരണം സ്ത്രീകൾക്ക് നൽകണമെന്നും അൽക്കാലാംബ ട്വന്റിഫോറിനോട് പറഞ്ഞു.

2023 ൽ പാസാക്കിയതാണ് വനിത സംവരണ നിയമം. ഇത് ഉടൻ പ്രാബല്യത്തിൽ കൊണ്ടുവരണം എന്നാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്ന് അൽക്ക പറഞ്ഞു. സംവരണം നടപ്പിലാക്കിയാൽ 180 ഓളം വനിതകൾ പാർലമെന്റിൽ എത്തും. ഇതാണ് കേന്ദ്രസർക്കാർ തടയുന്നത്. ഈ സർക്കാർ ഒബിസി വിരുദ്ധർ കൂടിയാണെന്ന് അൽക്ക ലാംബ കുറ്റപ്പെടുത്തി.

Read Also: പശ്ചിമ ബംഗാളിൽ വനിതാ സംവരണം ആയുധമാക്കി രാഷ്ട്രീയ പാർട്ടികൾ

തെരുവിലും തങ്ങൾ ബിജെപിയെ പരാജയപ്പെടുത്തും. തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് സംവരണം കൊണ്ടുവന്നത് കോൺഗ്രസാണെന്ന് അൽക്ക ലാംബ പറഞ്ഞു. വനിതാ സംവരണ ഭേദഗതി ബില്ലിനെ ചൊല്ലി ഭരണ-പ്രതിപക്ഷ പോര് തുടരുകയാണ്. വനിതാ സംവരണത്തിന് പ്രതിപക്ഷം എതിരെന്ന പ്രചാരണമാണ് ബിജെപി നടത്തുന്നത്. എന്നാൽ നിലവിലെ 543 സീറ്റുകളിൽ ഉടനടി സംവരണം നടത്തണമെന്നാണ് കോൺഗ്രസ്‌ അടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം. ബില്ലുമായി ബന്ധപ്പെട്ട് സ്ത്രീകളെ അണിനിരത്തി വൻ പ്രതിഷേധ പരിപാടികളാണ് ബിജെപി ആസൂത്രണം ചെയ്യുന്നത്.

Story Highlights : Mahila Congress National President Alka Lamba says nationwide protests will continue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here