Advertisement

‘തമിഴ്നാട്ടിൽ 200 സീറ്റുകളിൽ അധികം നേടും, ബിജെപിയുടെ അണ്ണാ ഡിഎംകെ മാസ്ക് അഴിപ്പിയ്ക്കുക ലക്ഷ്യം’; എം കെ സ്റ്റാലിൻ

April 20, 2026
Google News 1 minute Read
M K stalin against Tamil nadu governor

തമിഴ്നാട്ടിൽ 200 സീറ്റുകളിൽ അധികം നേടുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ബിജെപിയുടെ അണ്ണാ ഡിഎംകെ മാസ്ക് അഴിപ്പിയ്ക്കുകയാണ് ലക്ഷ്യം. അതിനായാണ് തമിഴ്നാടും എൻഡിഎയും തമ്മിലാണ് മത്സരമെന്ന ക്യാമ്പയിൻ നടത്തുന്നതെന്നും എം കെ സ്റ്റാലിൻ എക്സ് പോസ്റ്റിൽ കുറിച്ചു.

ഡിഎംകെ-കോൺഗ്രസ് സഖ്യത്തിൽ ഭിന്നതയുണ്ടെന്ന ബിജെപിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ രംഗത്തെത്തി. താനും രാഹുൽ ഗാന്ധിയും ഒരേ ലക്ഷ്യത്തോടെ രണ്ട് ദിശകളിൽ സഞ്ചരിക്കുകയാണെന്നും സഖ്യത്തിന്റെ വിജയത്തിനായി വിവിധയിടങ്ങളിൽ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

മോദിക്ക് കീഴടക്കാൻ കഴിയാത്ത സ്റ്റാലിന് പകരം ഒരു അടിമക്കൂട്ടത്തെ അധികാരത്തിൽ എത്തിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന രാഹുലിന്റെ വാക്കുകൾ വലിയ കാര്യമാണെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു. സഖ്യം തകർന്നുവെന്നും രാഹുലും സ്റ്റാലിനും ഭിന്നത കാരണം ഒരേ വേദിയിൽ എത്തുന്നില്ലെന്നും കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് സ്റ്റാലിൻ രംഗത്തെത്തിയത്. താൻ ചെന്നൈയിലും രാഹുൽ തെക്കൻ തമിഴ്നാട്ടിലും പ്രചാരണം നടത്തുമെന്നും സഖ്യം ശക്തമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

Story Highlights : mk stalin against aidmk bjp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here