Advertisement

‘നൗഫലിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് രാജൻ വിള്ളൽ പരിശോധിച്ചത്, മന്ത്രി നൗഫലിനോട് മാപ്പ് പറയാൻ തയ്യാറാകണം’; ഓ ജെ ജനീഷ്

April 20, 2026
Google News 2 minutes Read

മന്ത്രി കെ രാജൻ നൗഫലിനോട് മാപ്പ് പറയാൻ തയ്യാറാകണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ഓ ജെ ജനീഷ്. നൗഫലിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് രാജൻ വിള്ളൽ പരിശോധിച്ചത്. നൗഫലിന്റെ തൊട്ടടുത്ത വീടുകളിലും വിള്ളൽ ഉണ്ടായിരുന്നു അവിടെ രാജൻ പരിശോധന നടത്തിയില്ല. ദുരന്തബാധിതരെ മുൻനിർത്തി രാഷ്ട്രീയം പറഞ്ഞതും അപമാനിച്ചതും ശരിയായില്ലെന്നും ഓ ജെ ജനീഷ് വ്യക്തമാക്കി.

ടൗൺ ഷിപ്പ് വിള്ളൽ, മന്ത്രി രാജൻ ഏറ്റവും ചുരുങ്ങിയത് കാര്യങ്ങൾ ബോധ്യപ്പെടുത്തേണ്ടത് നൗഫലിനെയാണ്. നൗഫലിനോട് സംസാരിക്കാതെ മന്ത്രി സിപിഐഎം ജില്ലാ സെക്രട്ടറിയോടാണ് സംസാരിച്ചത്. മന്ത്രി കിളി പോയതുപോലെ പെരുമാറി എന്നാണ് നൗഫൽ എന്നോട് പറഞ്ഞത്. DYFIക്ക് സൈബർ ലിഞ്ചിംഗ് നടത്താൻ ആരും അവകാശം നൽകിയിട്ടില്ല. വയനാട്ടിലെ ദുരന്തബാധിതർക്ക് അഭിപ്രായം പറയണമെങ്കിൽ ഡിവൈഎഫ്ഐയെ പേടിക്കണോ ?.

ഡിവൈഎഫ്ഐക്കാരെ ജനങ്ങൾ ഏത് രീതിയിൽ ബഹുമാനിക്കണം എന്ന് വി വസീഫ് വ്യക്തമാക്കണം. കേരളത്തിലെ ജനങ്ങളിൽ നിന്ന് പണം പിരിച്ചു ഊരാളുങ്കൽ സൊസൈറ്റിക്ക് കൈമാറി ഡിവൈഎഫ്ഐ എല്ലാവരെയും പറ്റിക്കുന്നു. മമ്മൂട്ടിക്കും നൗഫലിനും കേരളത്തിലുള്ളത് ഒരേ അവകാശമാണ്. 16 കുടുംബാംഗങ്ങളെയും സർക്കാരിൽ ഉള്ള വിശ്വാസത്തെയുമാണ് നൗഫലിന് നഷ്ടപ്പെട്ടത്.

വയനാട് ദുരിതാശ്വാസനിധി CMDRFന് കൈമാറും എന്നായിരുന്നു വി കെ സനോജ് പറഞ്ഞ്. എന്നാൽ CMDRF ൽ ലഭിച്ച 278 കോടിയിൽ DYFI നൽകിയ 20 കോടിയില്ലെന്നും ഓ ജെ ജനീഷ് ആരോപിച്ചു. ഇത് സനോജ് പുറത്തുവിട്ട രേഖകൾ പ്രകാരം വ്യക്തമാണ്. അങ്കമാലിയിലെ കാനറ ബാങ്കിലേക്ക് ആണ് പണം കൈമാറിയതെന്നും ജനീഷ് ആരോപിച്ചു.

Story Highlights : o j janeesh against dyfi wayanad township

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here