Advertisement

തൃണമൂൽ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് പി വി അൻവർ, കേരളത്തിൽ പുതിയ പാർട്ടി രൂപീകരിക്കും

April 20, 2026
Google News 2 minutes Read

തൃണമൂൽ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് പി വി അൻവർ. പുതിയ പാർട്ടി രൂപീകരിക്കും. തൃണമൂൽ കോൺഗ്രസുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നുവെന്ന് പി.വി അൻവർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

പുതിയ പാർട്ടിക്ക് ഉടൻ രൂപം നൽകും. ദേശീയതലത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കാരണമാണ് പാർട്ടി വിടാൻ തീരുമാനിച്ചത്. കോൺഗ്രസുമായുള്ള സഹകരണം TMC അംഗീകരിക്കുന്നില്ല. ബംഗാൾ രാഷ്ട്രീയത്തിന് ബുദ്ധിമുട്ടാകും എന്നവർ അറിയിച്ചു.

അത് കേരളത്തിൽ നടക്കില്ല. TMC യുമായി ഒരു ബന്ധവും ഇനിയില്ല. സംസ്ഥാന പാർട്ടിയ്ക്ക് രൂപം നൽകും.
മെയ് 15യ്ക്കുള്ളിൽ പുതിയ പാർട്ടി വരും. യുഡിഎഫിന് ഒപ്പം നിൽക്കും. രാഹുൽ ഗാന്ധിയ്ക്ക് ഒപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും അൻവർ വ്യക്തമാക്കി.

TMC ചിഹ്‌നം ബേപ്പൂരിൽ നൽകാത്തത് യുഡിഎഫ് സഹകരണം കാരണം. കോൺഗ്രസ് നേതാക്കൾക്ക് ഒപ്പം വേദി പങ്കിടാൻ കഴിയാത്തതുകൊണ്ടാണ് TMC നേതാക്കൾ പ്രചാരണത്തിന് വരാത്തതെന്നും അൻവർ ചൂണ്ടിക്കാട്ടി. കോഴിക്കോട് സ്‌ട്രോംഗ് റൂം തുറന്ന സംഭവം, തിരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാൻ ശ്രമം. അങ്ങേയറ്റം ദുരൂഹതയുണ്ട്. യുഡിഎഫ് നേതാക്കളുമായി സംസാരിച്ചു.ബിജെപി അനുഭാവ വോട്ടുകൾ യുഡിഎഫിന് ലഭിച്ചു. വിശ്വാസികൾ യുഡിഎഫി നൊപ്പം നിന്നു. പിണറായിസത്തിനെതിരെ കേരളം വോട്ട് ചെയ്തുവെന്നും അൻവർ കൂട്ടിച്ചേർത്തു.

Story Highlights : P V Anvar left tmc party

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here