സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു; പാലക്കാട് താപനില 40 ഡിഗ്രി സെല്‍ഷ്യസിലെത്തി
സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. വയനാട്, ഇടുക്കി ഒഴികെയുള്ള 12 ജില്ലകളില്‍ വെള്ളിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. പാലക്കാട് താപനില 40 ഡിഗ്രി സെല്‍ഷ്യസിലെത്തി. (The scorching heat continues in the state)
കനത്ത ചൂടായതിനാല്‍ അങ്കണവാടികളില്‍ കുട്ടികളെ അയയ്ക്കണോ എന്നത് മാതാപിതാക്കള്‍ക്ക് തീരുമാനിക്കാമെന്ന് പാലക്കാട് ജില്ലാ കളക്ടര്‍ എം എസ് മാധവിക്കുട്ടി പറഞ്ഞു. മാറ്റിവയ്ക്കാനാകാത്ത പരീക്ഷകളുണ്ടെങ്കില്‍ ചൂടിനെ അതിജീവിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്നും കളക്ടര്‍ പറഞ്ഞു.
സാധാരണക്കാര്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാനാണ് സാധ്യത. കൊല്ലത്ത് 39 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് എന്നിവിടങ്ങളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരത്ത് 36 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കൊടുംചൂടില്‍ പൊറുതിമുട്ടിയ ജനം വലയുകയാണ്.
സംസ്ഥാനത്ത് ഒറ്റപ്പെട്ട വേനല്‍ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, ഇടുക്കി, എറണാകുളം, പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് വേനല്‍ മഴക്ക് സാധ്യത.
സംസ്ഥാനത്തെ ഇന്നലത്തെ വൈദ്യുതി ഉപഭോഗത്തില്‍ നേരിയക്കുറവ് രേഖപ്പെടുത്തി. ഇന്നലത്തെ മൊത്ത വൈദ്യുതി ഉപയോഗം. 106.035 ദശലക്ഷം യൂണിറ്റ്. വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 5600 മെഗാവാട്ട് ആയി.117.15 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിച്ച ശനിയാഴ്ച്ച സര്‍വകാല റെക്കോര്‍ഡ് ആയിരുന്നു. വേനല്‍മഴ ലഭിച്ചാല്‍ പ്രതിസന്ധി ഒഴിവാക്കാന്‍ അതുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തല്‍.
Story Highlights : The scorching heat continues in the state
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




