സുരക്ഷാ വീഴ്ച? പേരാമ്പ്രയിൽ സ്ട്രോങ് റൂം തുറന്നെന്ന് UDF; ആരോപണം തള്ളി ഉദ്യോഗസ്ഥർ
വോട്ടിംങ് മെഷീൻ സൂക്ഷിച്ച കോഴിക്കോട് വെള്ളിമാട്കുന്ന് JDTയിലെ അതീവസുരക്ഷയുള്ള റൂം രഹസ്യമായി തുറന്നെന്ന് പരാതി. പേരാമ്പ്ര മണ്ഡലത്തിലെ സ്ട്രാങ്ങ് റും ആണ് തുറന്നത്. റൂം തുറക്കുന്നതിൻ്റെ ദൃശ്യങ്ങൾ ട്വന്റി ഫോറിന് ലഭിച്ചു. എന്നാൽ പേരാമ്പ്ര മണ്ഡലത്തിലെ പോളിങ് രേഖകൾ സൂക്ഷിച്ച സീൽ ചെയ്യാത്ത മുറിയാണ് സ്ഥാനാർത്ഥികളുടെ ഏജൻറ് മാരുടെ സാന്നിധ്യത്തിൽ തുറന്നതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
കേന്ദ്രസേനയ്ക്ക് മാത്രം പോകാൻ കഴിയുന്ന സ്ഥലത്ത് പൊലീസും ഉദ്യോഗസ്ഥരും കയറിയത് ഗുരുതര വീഴ്ചയെന്ന് കോൺഗ്രസ് ആരോപിച്ചു. ഡിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കൾ സ്ഥലത്തെത്തി. ബോധപൂർവം പിഴവുണ്ടായിട്ടുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു. ഏജന്റുമാർക്ക് റൂം തുറക്കുന്നതിന് ഒരു ദിവസം മുൻപ് മെയിൽ അയക്കണം. എന്നാൽ അങ്ങനെയൊരു മെയിൽ സ്ഥാനാർഥികളുടെ പ്രതിനിധികൾക്ക് ലഭിച്ചിട്ടില്ലെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ പറഞ്ഞു.
Read Also: പിഴവുകൾ ഒഴിവാക്കാൻ നിർദേശങ്ങൾ: ശസ്ത്രക്രിയക്ക് മാർഗരേഖയുമായി ആരോഗ്യവകുപ്പ്
സ്ട്രോങ് റൂമിനോട് ചേർന്നുള്ള റൂമിൽ സാമഗ്രഹികൾ വയ്ക്കാൻ കയറിയതാണെന്ന് ഉദ്യോഗസ്ഥരുടെ വിശദീകരണം. സ്ട്രോങ്ങ് റൂം തുറന്നിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർ വിശദീകരിച്ചു. പേരാമ്പ്ര മണ്ഡലത്തിൻ്റെ തിരഞ്ഞെടുപ്പ് സാമഗ്രികൾ സൂക്ഷിച്ച റൂം ആണ് തുറന്നത് ഡെപ്യൂട്ടി കലക്ടർ അറിയിച്ചു.
Story Highlights : UDF alleged a strong room opened in Perambra; officials denies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




