മുണ്ടത്തിക്കോട് അപകടം; ‘ദുരന്തത്തില്‍ പെട്ടവര്‍ക്ക് ആവശ്യമായ സഹായം നല്‍കാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണം’; കെ സി വേണുഗോപാല്‍
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം അങ്ങേയറ്റം അങ്ങേയറ്റം ദുഃഖകരമായ സംഭവമെന്ന് കെസി വേണുഗോപാല്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് ആവശ്യമായിട്ടുള്ള അടിയന്തര സഹായം നല്‍കാനുള്ള നടപടി സ്വീകരിക്കാന്‍ അദ്ദേഹം കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.
ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തില്‍ കുരുക്കേണ്ട കാര്യമേയില്ല. ദാരുണമായ അപകടമാണ്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് ആവശ്യമായിട്ടുള്ള അടിയന്തര സഹായം നല്‍കുന്നതിന് തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ തടസമാകേണ്ട ഒരു കാര്യവുമില്ല. അത്തരം കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം – അദ്ദേഹം പറഞ്ഞു.
രണ്ട് ദിവസം മുന്‍പാണ് തെങ്കാശിയിലാണ് ഇത്തരമൊരു അപടകം കേട്ടത്. കേരളത്തില്‍ പുറ്റിങ്ങലിലായിരുന്നു ഇതിന് മുന്‍പ് ഇത്തരമൊരു അപകടമുണ്ടായത്. ഇന്ന് 13 വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെട്ടു. അഞ്ച് പേരുടെ നില ഗുരുതരമാണ്. നല്ല ചികിത്സ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു – കെ സി വേണുഗോപാല്‍ പറഞ്ഞു.
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. തിരുവമ്പാടി ദേവസ്വത്തിന്റെ വെടിക്കെട്ട് പുരയിലുണ്ടായ പൊട്ടിത്തെറിയില്‍ 13 പേര്‍ മരിച്ചതായാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കിയത്. എട്ട് പേരുടെ മൃതദേഹവും അഞ്ച് ശരീരഭാഗങ്ങളും കണ്ടെത്തി.
Story Highlights : Central and state governments should take steps to provide necessary assistance to those affected by the disaster’; KC Venugopal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




