Advertisement

മഞ്ഞക്കുറ്റിയുടെ ദുരിതം പേറി ഭൂവുടമകൾ: സർവ്വേ നടത്തിയ ഭൂമി ക്രയവിക്രയം ചെയ്യാൻ സാധിക്കുന്നില്ല

April 21, 2026
Google News 2 minutes Read

സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് സ്ഥാപിച്ച മഞ്ഞക്കുറ്റി കാരണം വലയുകയാണ് ഇപ്പോഴും നിരവധിപേർ. സർവ്വേ നടത്തിയ ഭൂമി ക്രയവിക്രയം ചെയ്യാൻ സാധിക്കുന്നില്ലെന്ന് ഭൂമിയുടെ ഉടമകൾ ചൂണ്ടിക്കാട്ടുന്നു. റിയൽ എസ്റ്റേറ്റ് മാഫിയ ഭൂമിയുടെ വില കുത്തനെ ഇടിച്ചു താഴ്ത്തിയെന്നും ആക്ഷേപമുണ്ട്. മക്കളുടെ വിദ്യാഭ്യാസവും വിവാഹവും പ്രതിസന്ധിയിൽ നിന്ന് സർവേ ഭൂമി ഉടമകൾ

ഭൂമി വാങ്ങാനോ പണയം വയ്ക്കാനോ കഴിയാത്ത സ്ഥിതിയെന്ന് ഭൂ ഉടമകൾ പറയുന്നു. പത്ത് ലക്ഷത്തിന് മുകളിൽ വിലയുണ്ടായിരുന്ന ഭൂമിയ്ക്ക് നാല് ലക്ഷം രൂപ തരാമെന്നാണ് പറയുന്നത്. കൂടുതൽ വില നൽ‌കാൻ കഴിയില്ലെന്നാണ് വാങ്ങാൻ വരുന്നവർ പറയുന്നത്. ഭയമുണ്ടെന്ന് ഭൂവുടമകൾ പറയുന്നു. ഭൂമി ഏറ്റെടുക്കൽ നടപടി റദ്ദാക്കിയിട്ടും സമരത്തിന്റെ ഭാഗമായവർക്കെതിരെ ക്രിമിനൽ കേസുകൾ തുടരുകയാണ്. നിരവധി പേർക്കാണ് പാസ്പോർട്ട് പോലും ലഭിക്കാത്തത് ആയിട്ടുള്ളത്.

Story Highlights : K Rail Surveyed land cannot be bought and sold

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here