Advertisement

‘കോൺഗ്രസിനെ വിമർശിച്ചത് 59 തവണ, പ്രധാനമന്ത്രിക്കെതിരെ കർശന നടപടി വേണം’; അവകാശലംഘന നോട്ടീസ് നൽകി കെ സി വേണുഗോപാൽ

April 21, 2026
Google News 1 minute Read
k c venugopal

രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗം, അവകാശലംഘന നോട്ടീസ് നൽകി കെ സി വേണുഗോപാൽ എം പി. സ്പീക്കർക്ക് കത്ത് നൽകി. പ്രസംഗത്തിൽ കോൺഗ്രസിനെ വിമർശിച്ചത് 59 തവണയാണ്. ഇത് ലജ്ജാകരവും പക്ഷപാതപരവുമായിരുന്നുവെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.

പ്രധാനമന്ത്രിമാരുടെ പ്രസംഗം ദേശീയ ഐക്യം ലക്ഷ്യമിട്ടാകണം. പ്രധാനമന്ത്രി നടത്തിയ പ്രസംഗം പാർലമെന്ററി മര്യാദകളുടെ ലംഘനം. പാർലമെൻ്റിലെ വോട്ടിങ് സംബന്ധിച്ചാണ് വിശദമായി മോദി പറഞ്ഞത്. ഈ വിഷയത്തിൽ പ്രധാനമന്ത്രിക്കെതിരെ കർശന നടപടി സ്വീകരിക്കണം. വിഷയം പാർലമെന്ററി പ്രിവിലേജ് കമ്മിറ്റിക്ക് വിടണമെന്നും കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു.

ഡി എം കെ / കോൺഗ്രസ് സഖ്യത്തിന് ചരിത്രമുണ്ട്. അത് ദൃഡമായ ബന്ധത്തിൻ്റെതാണ്. ഇരു പാർട്ടികൾക്കും വ്യത്യസ്ത അഭിപ്രായമുണ്ട്. ഒരു പ്രശ്നം വരുമ്പോൾ ഞങ്ങൾ ഒരുമിച്ച് നിൽക്കും. മണ്ഡല പുനർനിർണയത്തിൽ അത് ജനങ്ങൾ കണ്ടതാണെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.

Story Highlights : KC Venugopal issues infringement notice to pm modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here