Advertisement

കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ വിവാഹം: ദേശീയ SC/ST കമ്മീഷന് മുന്നിൽ DGP നേരിട്ട് ഹാജരാകും; വീഴ്ചയില്ലെന്ന് അറിയിക്കും

April 21, 2026
Google News 2 minutes Read

കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ വിവാഹത്തിൽ ദേശീയ SC/ST കമ്മീഷന് മുന്നിൽ ഡി.ജി.പി നേരിട്ട് ഹാജരാകും. രേഖകൾ പ്രകാരം 18 വയസ് പൂർത്തിയായെന്നും കല്യാണം നടത്തിയതിൽ വീഴ്ചയില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിക്കും. രേഖകൾ പ്രകാരം 18 വയസ് പൂർത്തിയായി. രേഖകൾ വ്യാജമല്ലെന്ന് ഉറപ്പിച്ചെന്നും നിലപാട്. നാളെയാണ് ഡൽഹിയിൽ ഡിജിപി ഹാജരാകുന്നത്.

പെൺകുട്ടിയെ കാണാതായിട്ടില്ലെന്നും കാണാതായെന്ന പ്രചാരണം തെറ്റെന്നും പൊലീസ് അറിയിക്കും. പെണ‍്‍കുട്ടി കേരളത്തിലുണ്ട്. പൊലീസ് നിരീക്ഷണം തുടരുന്നു. പൊലീസ് സംരക്ഷണം നൽകാനും തയാറെന്നും നിലപാട് അറിയിക്കും. അതേസമയം പെൺകുട്ടിയുടെ മൊഴി എടുക്കണം എന്ന നിലപാടിലാണ് മധ്യപ്രദേശ് പൊലീസ്. എന്നാൽ, അവർക്ക് ഇതുവരെ പെൺകുട്ടിയെയും ഫർമാനെയും കണ്ടെത്താനായില്ല.

Read Also: ‘ജനന സർട്ടിഫിക്കേറ്റ് വ്യാജം, കുംഭമേള വൈറൽ താരം പ്രായ പൂർത്തിയാവാത്ത പെൺകുട്ടി തന്നെ’; വിഎച്ച്പി

ഹായം അഭ്യർഥിച്ച് കൊച്ചി സിറ്റി പൊലീസിനെ മധ്യപ്രദേശ് പൊലീസ് സമീപിച്ചിരുന്നെങ്കിലും കാര്യമായ സഹായം ലഭിച്ചില്ല. അറസ്റ്റ് പാടില്ലെന്ന കോടതി ഉത്തരവാണ് കൊച്ചി സിറ്റി പൊലീസ് ഉയർത്തിക്കാട്ടുന്നത്. മെയ് 20 വരെയാണ് പെൺകുട്ടിയുടെയും ഫർമാന്റെയും അറസ്റ്റ് തടഞ്ഞുള്ള കോടതി ഉത്തരവ് നിലനിൽക്കുന്നത്.

Story Highlights :  Kumbh Mela viral girl wedding: DGP to appear in before SC/ST Commission

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here