മുണ്ടത്തിക്കോട് അപകടം; ‘ 13 പേര്‍ ചികിത്സയില്‍; 5 പേര്‍ക്ക് തീവ്രമായി പൊള്ളലേറ്റിട്ടുണ്ട്; രണ്ട് പേര്‍ വെന്റിലേറ്ററില്‍’; വീണാ ജോര്‍ജ്
സംഭവത്തില്‍ പൊള്ളലേറ്റും, പരിക്കേറ്റും ഇവിടെ എത്തിച്ചിട്ടുള്ള എല്ലാവര്‍ക്കും തന്നെ കൃത്യമായ ചികിത്സ ലഭ്യമാകുന്നു എന്നുള്ളത് ഉറപ്പാക്കിയിട്ടുണ്ട്.
നിലവില്‍ പതിമൂന്ന് പേരെയാണ് പരുക്കേറ്റ് കൊണ്ടുവന്നിട്ടുള്ളത്. അതില്‍ പത്ത് പേര്‍ ഐസിയുവിലാണ് ഉള്ളത്. അഞ്ച് പേരുടെ പരുക്ക് അധികം ഗുരുതരമല്ല. എന്നാല്‍ അവര്‍ തീവ്രപരിചരണ വിഭാഗത്തിന്റെ ചികിത്സ ആവശ്യമായിട്ടുള്ളവരാണ്. മറ്റ് അഞ്ചു പേ തീവ്രമായി പൊള്ളലേറ്റവരും നല്ല പരിക്കുള്ളവരുമാണ്. അതില്‍ തന്നെ രണ്ടുപേര്‍ വെന്റിലേറ്ററിലാണ് – മന്ത്രി വിശദീകരിച്ചു. (Mundathikode accident)
ഏഴ് മൃതശരീരങ്ങളാണ് ഹോള്‍ ബോഡി ആയിട്ട് മെഡിക്കല്‍ കോളജില്‍ കൊണ്ടുവന്നിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. ബാക്കി ഒന്‍പത് ശരീരഭാഗങ്ങളാണ് എത്തിച്ചിട്ടുള്ളത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നടക്കുകയാണ്. നാല് ബോഡികളാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. നാല് ബോഡികളില്‍ രണ്ട് മൃതശരീരങ്ങള്‍ വിട്ടുകൊടുക്കാന്‍ തീരുമാനിക്കുകയും അതിന്റെ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട് – മന്ത്രി പറഞ്ഞു.
എല്ലാ ശരീരങ്ങളും മൃതശരീരങ്ങളും പ്രോട്ടോക്കോള്‍ അനുസരിച്ച് തന്നെ പോസ്റ്റുമോര്‍ട്ടം ചെയ്യണം എന്നുള്ളതാണ് തീരുമാനിച്ചിട്ടുള്ളത്. അതോടൊപ്പം തന്നെ കിട്ടിയിട്ടുള്ള ശരീര ഭാഗങ്ങളില്‍ തിരിച്ചറിയാന്‍ കഴിയുന്ന നിലയിലുള്ളവയുമുണ്ട്.
ആ ശരീര ഭാഗങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്ന അങ്ങനെ ആളുകള്‍ എത്തുകയാണെങ്കില്‍ അതിന് സാധിക്കും. എന്നിരുന്നാലും, അല്ലാത്ത അതുള്‍പ്പടെയുള്ളവ ഡിഎന്‍എ പരിശോധന നടത്തുന്നതിന് അതിനുവേണ്ടിയിട്ടുള്ള സാമ്പിള്‍ എടുക്കും. നാളെ അതിരാവിലെ തന്നെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്‌നോളജിയില്‍ നിന്നുള്ള വിദഗ്ധര്‍ ഡിഎന്‍എ പരിശോധനയ്ക്ക് വേണ്ടി് സാമ്പിള്‍ എടുക്കുന്നതിനായി അതിരാവിലെ തന്നെ ഇവിടെ എത്തും.
നിലവില്‍ ഇവിടെ ചികിത്സയിലുള്ള എല്ലാവര്‍ക്കും തന്നെ വളരെ കൃത്യമായിട്ടുള്ള ചികിത്സ നല്‍കുന്നു എന്നുള്ളത് ഉറപ്പാക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. നമ്മുടെ മെഡിക്കല്‍ കോളജിലെ ഡോക്ടേഴ്‌സിനും സംവിധാനത്തിനും പുറമേ ജില്ലാ ആശുപത്രിയില്‍ നിന്നുള്ള ഡോക്ടേഴ്‌സിന്റെ സംഘത്തിന്റെയും പിന്തുണയുണ്ട്. മറ്റ് ജില്ലകളില്‍ നിന്ന് ഉള്ള ഡോക്ടര്‍മാര്‍, തിരുവനന്തപുരത്തു നിന്നും കോട്ടയത്ത് നിന്നും എറണാകുളത്തു നിന്നും അതോടൊപ്പം തന്നെ കോഴിക്കോട് നിന്നും വിദഗ്ധരുടെ സംഘം എത്തിച്ചേരും. ഒരു ടീം എത്തിക്കഴിഞ്ഞു. മറ്റുള്ളവര്‍ എത്തും – മന്ത്രി വ്യക്തമാക്കി.
Story Highlights : Mundathikode accident; Proper treatment has been ensured; Veena George
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




