Advertisement

‘ സെക്കന്റുകള്‍ കൊണ്ടാണ് രക്ഷപ്പെട്ടത്; അവിടെയുണ്ടായിരുന്നവരെല്ലാം മലയാളികളാണ്’; ദുരന്തത്തിന്റെ ഭീകരത വിവരിച്ച് രക്ഷപ്പെട്ട തൊഴിലാളി

April 21, 2026
Google News 2 minutes Read

നാടിനെ നടുക്കിയ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ ഭീകരത വിവരിച്ച് രക്ഷപ്പെട്ട തൊഴിലാളി. ആദ്യ പൊട്ടിത്തെറി ഉണ്ടായത് ഉച്ചകഴിഞ്ഞ് രണ്ട് നാല്‍പ്പതോടെയെന്ന് അദ്ദേഹം പറഞ്ഞു. ചൂട് കാരണമാകാം അപകടമുണ്ടായതെന്നും രക്ഷപ്പെട്ടത് സെക്കന്റുകള്‍ കൊണ്ടാണെന്നും ഇദ്ദേഹം പറഞ്ഞു. ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് ഷെഡും കത്തിപ്പോയെന്നും കുറച്ച് മാറി ഉണ്ടായിരുന്ന മറ്റൊരു ഷെഡിന്റെ അവസ്ഥ എന്താണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അവിടെയുണ്ടായിരുന്നത് എല്ലാം മലയാളികളാണ്. നിയമത്തിന് വിരുദ്ധമായ ഒന്നും ഞങ്ങള്‍ ഉപയോഗിച്ചിട്ടില്ല – അദ്ദേഹം പറഞ്ഞു.

തിരുവമ്പാടി ദേവസ്വത്തിന്റെ വെടിക്കെട്ട് പുരയിലുണ്ടായ പൊട്ടിത്തെറിയില്‍ 13 പേര്‍ മരിച്ചതായാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കിയത്. ഏഴ് മരണം സ്ഥിരികരിച്ചതായി കളക്ടര്‍ ശിഖാ സുരേന്ദ്രന്‍ പറഞ്ഞു. ശരീരഭാഗങ്ങള്‍ പരിശോധനയ്ക്ക് അയച്ചെന്നും കളക്ടര്‍ അറിയിച്ചു

അഞ്ച് പേരുടെ നില ഗുരുതരമാണ്. രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ്ടും സ്‌ഫോടനം ഉണ്ടായതോടെ ദൗത്യം താത്കാലികമായി നിര്‍ത്തി. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ കണ്‍ട്രോള്‍ റൂം തുറന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രം രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. അടിയന്തര സാഹചര്യം നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ 50 ലക്ഷം രൂപ അനുവദിച്ചു.

Story Highlights : The worker who survived described the horror of the disaster

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here