Advertisement

വിരുദുനഗർ സ്ഫോടനം: വനജ ഫയർ വർക്ക്സിൻ്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു

April 21, 2026
Google News 1 minute Read

തമിഴ്നാട് വിരുദുനഗർ പടക്കനിർമാണശാലയിലെ സ്ഫോടനത്തിന് പിന്നാലെ വനജ ഫയർ വർക്ക്സിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. പ്രതികളായ ഈശ്വരി, ഭർത്താവ് മുത്തുമാണിക്യം എന്നിവർക്കായി അന്വേഷണം തുടരുന്നു. നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് മരിച്ചവരുടെ ബന്ധുക്കൾ നൽകിയ കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും. പ്രതികൾക്കായി നാല് സംഘങ്ങളായി തിരിഞ്ഞുള്ള പരിശോധന തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലാണ് പുരോഗമിക്കുന്നത്.

സ്ഫോടനത്തിൽ 25 പേരാണ് മരിച്ചത്. സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങുകൾ ഇന്നു നടക്കും. 14 പേരുടെ മൃതദേഹങ്ങൾ ഇന്നലെ രാത്രിയോടെ ബന്ധുക്കൾ ഏറ്റുവാങ്ങി. ബാക്കിയുള്ള എട്ടുപേരുടെ മൃതദേഹം വിരുദുനഗർ മെഡിക്കൽ കോളേജിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച ധനസഹായം ബന്ധുക്കൾ അംഗീകരിച്ചാൽ ബാക്കിയുള്ളവരുടെ സംസ്കാരവും ഇന്ന് നടക്കും.

Read Also: ശബരിമല യുവതി പ്രവേശന കേസ്: സുപ്രീംകോടതിയിൽ ഇന്ന് വീണ്ടും വാദം

20 ലക്ഷം രൂപ ധനസഹായം ലഭിച്ചാൽ മാത്രമേ മൃതദേഹങ്ങൾ ഏറ്റുവാങ്ങൂ എന്നാണ് ബന്ധുക്കളുടെ നിലപാട്. എന്നാൽ 5 ലക്ഷം രൂപയും 50,000 രൂപ അധിക സഹായവും മാത്രമേ നൽകാൻ ആകുവെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഫാക്ടറി ഉടമകളുടെ അസോസിയേഷനിൽ നിന്നും തുക ലഭിക്കുമ്പോൾ നാലുലക്ഷം രൂപ വീതവും നൽകാമെന്ന് കളക്ടർ ബന്ധുക്കൾക്ക് ഉറപ്പുനൽകിയിട്ടുണ്ട്.

Story Highlights : Virudhunagar blast: Vanaja Fireworks’ license suspended

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here