മുണ്ടത്തിക്കോട് വെടിപ്പുര അപകടം; ധനസഹായം അനുവദിച്ച് സർക്കാർ ഉത്തരവിറക്കി
തൃശൂർ മുണ്ടത്തിക്കോട് ദുരന്തത്തിൽ ധനസഹായം അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപയും പരുക്കേറ്റവർക്ക് രണ്ടു ലക്ഷം രൂപയുമാണ് ധനസഹായം അനുവദിച്ചത്. സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചും ഉത്തരവിറക്കി. സ്ഫോടനത്തിൽ പ്രദേശത്തുണ്ടായ നാശനഷ്ടം ഉൾപ്പെടുത്തി സമഗ്ര പാക്കേജ് നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
അപകടത്തിൽ 14 പേരാണ് മരിച്ചത്. ഒൻപത് പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞത്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. അപകടത്തിൽ പരിക്കേറ്റ് വെന്റിലേറ്ററിൽ കഴിഞ്ഞ പാലക്കാട് പട്ടാമ്പി സ്വദേശി പ്രവീൺ ഉച്ചയോടെയാണ് മരിച്ചത്. ദുരന്ത പ്രദേശത്ത് നിന്ന് കണ്ടെത്തിയ 32 ഓളം ശരീരഭാഗങ്ങളിൽ നിന്ന് DNA സാമ്പിളുകൾ ശേഖരിച്ചു. ഇതിനായി രാജീവ് ഗാന്ധി ബയോ ടെക്നോളജിയിലെ ഏഴംഗസംഘം തൃശൂർ മെഡിക്കൽ കോളജിൽ എത്തിയിരുന്നു. കാണാതായതായി റിപ്പോർട്ട് ചെയ്ത 4 പേരുടെ ബന്ധുക്കളിൽ നിന്നും ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. 10 പേരാണ് നിലവിൽ പരുക്കേറ്റ് ചികിത്സയിലുള്ളത്. അതിൽ ലൈസൻസി സതീഷ് മുണ്ടത്തിക്കോട് അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുകയാണ്.
Story Highlights : Mundathikode explosion; Government issues order granting financial assistance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




