മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ചൂട് അപകടത്തിന് കാരണം ആയിട്ടില്ലെന്ന് പെസോ വിലയിരുത്തൽ
മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രികളുടെ പൊട്ടിത്തെറിയിൽ ചൂട് അപകടത്തിന് കാരണം ആയിട്ടില്ലെന്ന് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ വിലയിരുത്തൽ. ശരീര ഭാഗങ്ങൾ തേടിയുള്ള പരിശോധന പൂർത്തിയായി. കുളത്തിലെ പരിശോധനയിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടട്രെറ്റ് പരിശോധന കഴിഞ്ഞു. അപകട കാരണം എന്താണ് എന്നതിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് റിപ്പോർട്ട് നിർണായകം ആകും.
അതേസമയം പ്രാഥമിക തെളിവെടുപ്പ് എഡിഎം പൂർത്തിയാക്കി. ചില വസ്തുക്കൾ സ്ഥലത്ത് നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. സാമ്പിൾ ഫോറെൻസിക് എടുത്ത ശേഷം പൊലീസ് നിർദേശം അനുസരിച്ചാകും ബാക്കി തീരുമാനം. അപകടം എങ്ങനെ ഉണ്ടായി, ഷോർട് സർക്യട്ട് വഴി വച്ചോ, എലെക്ട്രികൾ ഇൻസ്‌പെക്ടറേറ്റ് കണ്ടെത്തൽ നിർണായകം, സ്ഫോടക സാമഗ്രികൾ ഉപയോഗിച്ചതിലെ പ്രശ്നം ആണോ, അളവിൽ കൂടുതൽ സ്ഫോടക സാമഗ്രികൾ ഉണ്ടായിരുന്നോ, ഉപയോഗിക്കാൻ അനുമതി ഇല്ലാത്തവ ശേഖരിച്ചിരുന്നോ, ലൈസൻസ് ഉണ്ട്, പക്ഷെ ഒരുക്കേണ്ട സുരക്ഷൻ ക്രമീകര ണം എല്ലാം ഉണ്ടായിരുന്നോ എന്നിവയായിരിക്കും ജുഡീഷ്യൽ അന്വേഷണത്തിൽ നടക്കുക.
മുണ്ടത്തിക്കോട് വെടിമരുന്ന് സ്ഫോടന ദുരന്തത്തിൽ 13 മരണമാണ് സ്ഥിരീകരിച്ചത്. 8 പേരെ തിരിച്ചറിഞ്ഞു. അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന 5 പേരുൾപ്പെടെ 13 പേർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മരണ സംഖ്യ ഇനിയും ഉയർന്നേക്കും. ഇതുവരെ മോർച്ചറിയിൽ എത്തിയത് 9 മൃതദേഹമാണ്. ഏഴുപേരെ തിരിച്ചറിഞ്ഞു.
Story Highlights : Mundathikode fireworks disaster: PESO assesses that heat was not cause of accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




