Advertisement

നിതിൻ രാജിന്റെ മരണം: അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം നാളേക്ക് മാറ്റി

April 22, 2026
Google News 2 minutes Read

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ BDS വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണ വിധേയരായ അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം നാളേക്ക് മാറ്റി. നിതിന്റെ പിതാവ് വൈ.എൽ രാജന്റെ ഭാഗം കൂടി കേൾക്കുന്നതിനാണ് ഹർജി നാളേക്ക് മാറ്റിയത്. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

ആരോപണവിധേയരായ പാത്തോളജി വിഭാഗം മുൻ മേധാവി ഡോ. എം.കെ റാം, സംഗീത നമ്പ്യാർ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് നാളേക്ക് മാറ്റിയത്. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പ്രോസിക്യൂഷ്യൻ ആവശ്യം പ്രകാരം കോടതിയിൽ ഹാജരാവാൻ നിതിൻരാജിന്റെ പിതാവ് രാജനു നോട്ടീസ് ലഭിച്ചിരുന്നു. മറ്റൊരു അഭിഭാഷകൻ മുഖേന കോടതിയിൽ ഹാജരായ രാജൻ അദ്ധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയുടേ പകർപ്പ് ആവശ്യപെട്ടു.

Read Also: ‘എന്തിനാണ് നമുക്ക് തീ കൊണ്ട് കളിക്കുന്ന ഇത്തരം പൂരങ്ങൾ? മനുഷ്യജീവിതങ്ങൾ പണയംവെയ്ക്കുന്ന ഉത്സവങ്ങൾ’; വിമർശിച്ച് ആർ ശ്രീലേഖ

ഇരു വിഭാഗങ്ങളുടെയും വിശദമായ വാദം നാളെ നടക്കും. ആത്മഹത്യാ പ്രേരണ കുറ്റം, പട്ടികജാതി പട്ടികവർഗ അതിക്രമ നിരോധന വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് ഡോ. എം.കെ റാം, സംഗീത നമ്പ്യാർ എന്നിവർക്കെതിരെ കേസ് എടുത്തത്. കേസിൽ ഒന്നും രണ്ടും പ്രതികളാണ് ഇരുവരും.

Story Highlights : Nitin Raj’s death: Hearing on teachers anticipatory bail plea postponed to tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here