തൃശൂർ പൂരം വെടിക്കെട്ട് ഒഴിവാക്കാൻ പാറമേക്കാവ്- തിരുവമ്പാടി ദേവസ്വങ്ങൾ; അന്തിമ തീരുമാനം നാളെ
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നിർണായക തീരുമാനങ്ങളുമായി പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങൾ . തൃശൂർ പൂരത്തിന് ഇത്തവണ വെടിക്കെട്ടുണ്ടാകില്ല. ഇക്കാര്യത്തിൽ തിരുവമ്പാടി -പാറമേക്കാവ് ദേവസ്വങ്ങൾ ധാരണയായി. മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആണ് ഇരു ദേവസ്വങ്ങളും ഇന്ന് യോഗം ചേർന്നത്. വെടിക്കെട്ടില്ലാതെ പൂരം നടത്തണമെന്ന നിലപാടിലാണ് പാറമേക്കാവ് ദേവസ്വം. പ്രൗഢി കുറയ്ക്കാതെ പൂരാഘോഷം നടത്തണമെന്നാണ് തിരുവമ്പാടി ദേവസ്വത്തിന്റെ തീരുമാനം. നാളെ തിരുവനന്തപുരത്ത് ചേരുന്ന ഉന്നതതല യോഗത്തിൽ ഇരു ദേവസ്വങ്ങളും തീരുമാനം അറിയിക്കും.
പറയെടുപ്പ് മാത്രമേ നടത്തുകയുള്ളൂ. തങ്ങളുടെ വെടിക്കെട്ട്പുരയിൽ ദുരന്തം ഉണ്ടായതിൽ അതീവ ദുഃഖം ഉണ്ടെന്നും, വെള്ളിയാഴ്ച വരെ ദുഃഖാചരണം നടത്തുമെന്നും തിരുവമ്പാടി ദേവസ്വം അധികൃതർ പറഞ്ഞു. എങ്കിലും വെടിക്കെട്ട് ഒഴിവാക്കി പ്രൗഢിയോടെ പൂരം നടത്തുമെന്ന് തന്നെയാണ് തിരുവമ്പാടികാരുടെയും നിലപാട്. ഘടകക്ഷേത്രങ്ങളും തിരുവമ്പാടിയും പാറമേക്കാവും എടുക്കുന്ന തീരുമാനത്തിന് ഒപ്പം നിൽക്കും എന്ന് അറിയിച്ചു. ചമയപ്രദർശനം അടക്കമുള്ള ആഘോഷങ്ങൾ ഒരു ദിവസം മാത്രമായി ചുരുക്കിയിട്ടുണ്ട്. വെടിക്കെട്ട് ദുരന്തത്തിൽ പെട്ടവർക്ക് ഒപ്പമാണെന്നും ഈ തീരുമാനം നാളെ നടക്കുന്ന യോഗത്തിൽ അറിയിക്കുമെന്നും തിരുവമ്പാടി വിഭാഗം അറിയിച്ചു.
Story Highlights : Paramekkavu-Thiruvambadi Devaswoms to avoid Thrissur Pooram fireworks; Final decision tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




