Advertisement

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ

April 22, 2026
Google News 2 minutes Read

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന് പിന്നാലെ റമേക്കാവ് ദേവസ്വത്തിനുവേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിച്ചിരുന്ന പടക്ക നിർമ്മാണശാലയ്ക്ക് സ്റ്റോപ്പ് മെമ്മോ. ജില്ലാ കളക്ടർ ആണ് സ്റ്റോപ്പ് മെമ്മോ നൽകിയത്. പാലക്കാട് മുതലമട വെള്ളാരംകടവിലുള്ള വെടിമരുന്ന് നിർമ്മാണശാലയ്ക്കാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്. ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ചിറ്റൂർ തഹസിൽദാർ ആർ രാമചന്ദ്രനാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്.

വലിയ തോതിൽ പടക്ക നിർമാണം നടക്കുന്നയിടമാണ് പാലക്കാട് മുതലമട വെള്ളാരംകടവിലുള്ള വെടിമരുന്ന് നിർമ്മാണശാല. ചിറ്റൂർ തഹസിൽദാർ പടക്ക നിർമാണ ശാല സന്ദർശിച്ച് സ്ഥിതി​ഗതികൾ വിലയിരുത്തിയശേഷമാണ് സ്റ്റോപ്പ് മെമ്മോ നൽകിയിരിക്കുന്നത്. തൃശൂർ പൂരം നടത്തിപ്പിൽ ജനവികാരം കണക്കിലെടുക്കുമെന്ന് പാറമേക്കാവ് ദേവസ്വം അറിയിച്ചിരുന്നു. സർക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും തീരുമാനം അംഗീകരിക്കുമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് പറഞ്ഞു.

Read Also: പൂരം നടത്തിപ്പ്: ‘ദേവസ്വങ്ങളുടെ അഭിപ്രായം കേട്ട് തീരുമാനമെടുക്കും; പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകുന്നു’; വിഎൻ വാസവൻ

പൂരം നടത്തിപ്പിൽ നാളെ രാവിലെ പത്തരയ്ക്ക് യോഗം ചേരുമെന്ന് ദേവസ്വംമന്ത്രി വി എൻ വാസവൻ അറിയിച്ചിരുന്നു. യോഗം വിളിക്കാൻ ഹൈക്കോടതി അനുമതി നൽകി. പാറമേക്കാവ് തിരുവമ്പാടി ദേവസങ്ങളുടെ അഭിപ്രായം കേട്ട് തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

Story Highlights : Stop memo for Paramekkavu Devaswom’s fireworks production

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here