തൃശൂരില്‍ രണ്ടര വയസുകാരന് പാമ്പുകടിയേറ്റു; ശംഖുവരയന്‍ കടിച്ചത് ശുചിമുറിയില്‍ വച്ച്
തൃശൂര്‍ വാണിയംപാറയില്‍ രണ്ടര വയസുകാരന് പാമ്പുകടിയേറ്റു. മോളിയേക്കല്‍ വീട്ടില്‍ ശാന്തി പീറ്ററിന്റെ മകന്‍ ആദത്തെയാണ് ശംഖുവരയന്‍ ഇനത്തിലുള്ള പാമ്പ് കടിച്ചത്. കുഞ്ഞിനെ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. (two-and-a-half-year-old boy was bitten by a snake in Thrissur)
കുഞ്ഞിന്റെ ആരോഗ്യനില സംബന്ധിച്ച് ആശങ്ക വേണ്ടെന്നാണ് ഡോക്ടേഴ്‌സ് വ്യക്തമാക്കുന്നത്. കുഞ്ഞിനെ ഉടനടി ആശുപത്രിയിലെത്തിക്കാന്‍ സാധിച്ചതിനാലാണ് സ്ഥിതി വഷളാകാതെ കാക്കാനായത്. ഇന്നലെ രാത്രിയോടെയാണ് കുഞ്ഞിന് പാമ്പിന്റെ കടിയേറ്റത്. ശുചിമുറിയില്‍ നിന്നാണ് കുഞ്ഞിന് പാമ്പിന്റെ കടിയേറ്റത്. പാമ്പിനെ ഉടനടി കണ്ടെത്താന്‍ സാധിച്ചിരുന്നു.
Read Also: വാല്‍പ്പാറ അപകടം: പരുക്കേറ്റ് ചികിത്സയിലുള്ള മൂന്നുപേരുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി
സംസ്ഥാനത്ത് കുട്ടികള്‍ക്കുള്‍പ്പെടെ പാമ്പുകടിയേല്‍ക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നത് ആശങ്കയുയര്‍ത്തുന്നുണ്ട്. കനത്ത ജാഗ്രത പുലര്‍ത്തണമെന്നാണ് ഇത്തരം സംഭവങ്ങള്‍ ഓര്‍മിപ്പിക്കുന്നത്.
Story Highlights : two-and-a-half-year-old boy was bitten by a snake in Thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




