Advertisement

‘ഞെട്ടലുണ്ടാക്കിയ അപകടം: വെടിക്കെട്ട് ഒഴിവാക്കണമെന്ന് പറയാൻ‌ കഴിയില്ല; സുരക്ഷാ മുൻകരുതൽ സ്വീകരിക്കണം’: വിഡി സതീശൻ

April 22, 2026
Google News 2 minutes Read

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ ദുരന്തം ഞെട്ടലുണ്ടാക്കിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുന്നോട്ടും ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു. അപകടത്തിന്റെ കാരണം അന്വേഷിച്ച് കണ്ടെത്തണം. മനുഷ്യ ജീവന് അപകടകരമായ ഒരു കാര്യവും നടക്കാൻ പാടില്ലെന്ന് വിഡി സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

ചികിത്സയിലുള്ളവർക്കും മരിച്ചവരുടെ കുടുംബങ്ങൾക്കും സംസ്ഥാന സർക്കാർ ആവശ്യമായ സഹായം നൽകണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു. അടിയന്തര നടപടികൾ സർക്കാർ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരം അപകടം ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ ബന്ധപ്പെട്ടവർ സ്വീകരിക്കണമെന്നും അതിനായി ഒരു സംവിധാന ഒരുക്കണമെന്നും അദേഹം പറഞ്ഞു. കർശന നടപടിൾ സ്വീകരിക്കണമെന്ന് അഭ്യർ‌ഥിക്കുന്നതായും വിഡി സതീശൻ കൂട്ടിച്ചേർത്തു.

Read Also: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: വെടിക്കെട്ടുപുരയിൽ ഉണ്ടായിരുന്നത് 34 പേരെന്ന് പ്രാഥമിക കണക്ക്

സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായി പാലിക്കാതെ വെടിക്കെട്ടിനുള്ള സൗകര്യങ്ങൾ ഒരുക്കരുതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇത്രയും വലിയ വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചിരുന്നിടത്ത് ഒരു ഫയർ എഞ്ചിൻ പോലുമില്ലായിരുന്നു. ആധുനിക കാലഘട്ടത്തിനനുസരിച്ചുള്ള സുരക്ഷാസംവിധാനങ്ങൾ ഒരുക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും ഇത്തരം വിഷയങ്ങളെക്കുറിച്ച് ഗൗരവകരമായി ആലോചിക്കേണ്ടതാണെന്ന് അദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ ആവശ്യമായ സഹായം നൽകണമെന്ന് രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

Story Highlights : VD Satheesan and Ramesh Chennithala responds on Mundathikode explosion

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here