Advertisement

പ്രീമിയര്‍ ലീഗില്‍ നിന്ന് പുറത്താക്കപ്പെട്ട് വോള്‍വ്‌സ് എഫ്‌സി; ടീം പുറത്താകുന്നത് എട്ടുവര്‍ഷത്തിന് ശേഷം

April 22, 2026
Google News 2 minutes Read
Wolves FC

ലോകത്ത് തന്നെ ആരാധകരേറെയുള്ള ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിന്ന് തരം താഴ്ത്തപ്പെട്ട് വോള്‍വര്‍ ഹാംപ്ടണ്‍ വാണ്ടേഴ്‌സ് എഫ്‌സി (വോള്‍വ്‌സ് എഫ്‌സി). കഴിഞ്ഞ ദിവസം ക്രിസ്റ്റല്‍ പാലസും വെസ്റ്റ്ഹാമും തമ്മിലുള്ള മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചതോടെയാണ് വോള്‍വ്‌സിന്റെ വിധി നിര്‍ണയിക്കപ്പെട്ടത്. തുടര്‍ച്ചയായി എട്ടുവര്‍ഷം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിച്ചതിന് ശേഷമാണ് ഈ സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ടീം തരംതാഴ്ത്തപ്പെട്ടിരിക്കുന്നത്. പട്ടികയില്‍ അവസാനസ്ഥാനത്തുള്ള വോള്‍വ്‌സിന് 33 കളികളില്‍ പതിനേഴ് പോയിന്റ് മാത്രമാണുള്ളത്. അവശേഷിക്കുന്ന അഞ്ചുകളികള്‍ ജയിച്ചാലും 33 പോയിന്റുമായി പതിനേഴാം സ്ഥാനത്തുള്ള വെസ്റ്റ്ഹാമിനെ മറികടക്കാന്‍ കഴിയില്ല. അവ സാനസ്ഥാനത്തുള്ള മൂന്ന് ടീമുകളാണ് ഇംഗ്ലീഷ് ചാമ്പ്യന്‍ ഷിപ്പിലേക്ക് തരംതാഴ്ത്തപ്പെ ടുക. ഈ മൂന്ന് ടീമുകളില്‍ വോള്‍വ്‌സിന്റെ പുറത്താകലാണ് ഇപ്പോള്‍ ഉറപ്പായിരിക്കുന്നത്. ടോട്ടനം ഹോട്‌സപറും ബേണ്‍ലിയുമാണ് പ്രീമിയര്‍ ലീഗ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള മറ്റു മൂന്ന് ടീമുകള്‍. വരാനിരിക്കുന്ന മത്സരങ്ങളുടെ ഫലം കൂടി കണക്കിലെടുത്തായിരിക്കും തരംതാഴ്ത്തപ്പെടുന്ന മറ്റു രണ്ട് ടീമുകള്‍ ഏതൊക്കെയെന്ന് വ്യക്തമാകുക. 33 കളികളില്‍ നിന്ന് 20 പോയിന്റാണ് 19-ാം സ്ഥാനത്തുള്ള ബേണ്‍ലിക്കുള്ളത്. 33 മത്സരങ്ങളില്‍ നിന്ന് 31 പോയിന്റുമായി 18-ാം സ്ഥാനത്താണ് ടോട്ടനം.

Story Highlights: Wolves relegated after draw seals premier league exit

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here