Advertisement

‘എന്തോ കടിച്ചുവെന്ന് പറഞ്ഞു മോൻ കരഞ്ഞു, ആശുപത്രിയിലെത്തിയപ്പോൾ അവഗണിച്ചു!’ പാമ്പുകടിയേറ്റ് മരിച്ച ദിക്ഷലിന്റെ പിതാവ്‌

April 23, 2026
Google News 2 minutes Read

തിരുവനന്തപുരം ചിറയിൻകീഴിൽ എട്ടു വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ കുടുംബം. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലായിരുന്നു കുട്ടിയെ ആദ്യം എത്തിച്ചിരുന്നത്. ആശുപത്രിയിൽ നിന്ന് വേണ്ടത്ര പരിഗണന ലഭിച്ചില്ല. നിസാരമായാണ് ആശുപത്രി അധികൃതർ കണ്ടത്. കാലിൽ നല്ല വേദനയുണ്ടെന്ന് കുട്ടി പറഞ്ഞിട്ടും അവർ കേട്ടില്ലെന്ന് ദിക്ഷാലിന്റെ പിതാവ്‌ ട്വന്റിഫോറിനോട് പറഞ്ഞു.

അഴൂർ സ്വദേശി ദിലീപ് – അനു ദമ്പതികളുടെ മകൻ ദിക്ഷലിനാണ് വീട്ടിനുള്ളിൽ ഉറങ്ങികിടക്കവേ പാമ്പുകടിയേറ്റ് ജീവൻ നഷ്ടമായത്. പുലർച്ചെ രണ്ടരയോടെയാണ് സംഭവം. അടച്ചുറപ്പില്ലാത്തെ വീടിനുള്ളിൽ മുത്തശ്ശി യോടൊപ്പമാണ് കുട്ടി ഉറങ്ങാൻ കിടന്നത്. കാലിൽ എന്തോ കടിച്ചെന്ന് കുട്ടി വീട്ടുകാരോട് പറഞ്ഞു.

Read Also: തൃശൂർ പൂരത്തിന് വെടിക്കെട്ടില്ല, ആചാരപരമായ ആഘോഷം മാത്രം; ഉന്നതതല യോ​ഗത്തിൽ ധാരണ

ഉടൻ തന്നെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് അവിടെ നിന്നും മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ കാലിൽ പാമ്പിൻ്റെ കടിയേറ്റതായി ഇൻക്വസ്റ്റ് നടപടികളിൽ കണ്ടെത്തി. മരിച്ച ദിക്ഷൽ ചിറയിൻകീഴിലെ സ്വകാര്യ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. നാട്ടുകാർ നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി.

Story Highlights : Family against hospital over snakebite death of eight-year-old

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here