സംസ്ഥാനത്ത് ഉഷ്ണ തരംഗ മുന്നറിയിപ്പ്; പാലക്കാട്, കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഈ ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഇന്ന് (23/04/2026) ഉച്ചയ്ക്ക് 12.30ന് ശേഷം കൊല്ലം, പാലക്കാട് ജില്ലകളിലും ചൂട് പൊതുവെ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മറ്റെല്ലാ ജില്ലകളിലും കവചം (KaWaCHaM) മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകള്‍ മുഴങ്ങും. 2024ന് ശേഷം ആദ്യമായാണ് സംസ്ഥാനത്തു ഉഷ്ണ തരംഗ മുന്നറിയിപ്പ്
കടുത്ത ഉഷ്ണം മാറ്റമില്ലാതെ തുടരുന്നതോടെയാണ് 12 ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് തുടരുന്നകയാണ്. ഈ മാസം 24 വരെയാണ് മുന്നറിയിപ്പ്.
അള്‍ട്രാവയലറ്റ് വികിരണ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. പാലക്കാട് ചൂട് 41.1 ഡിഗ്രിയായി ഉയര്‍ന്നതോടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഈ വര്‍ഷം രേഖപെടുത്തുന്ന ഏറ്റവും ഉയര്‍ന്ന താപനിലയായാണ് ഇത്.
കൊല്ലത്ത് 39.8 ഡിഗ്രി സെല്‍ഷ്യസും തൃശൂരില്‍ 39.3 ഡിഗ്രി സെല്‍ഷ്യസുമാണ് താപനില രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് പല ജില്ലകളിലും താപനില സാധാരണയെക്കാള്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി വരെ കൂടുതലാണെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതേസമയം, കന്യാകുമാരി മുതല്‍ തെലങ്കാന വരെ ന്യൂനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നതിനാല്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വേനല്‍ മഴ ലഭിച്ചതോടെ വൈദ്യുതി ഉപഭോഗത്തില്‍ നേരിയ കുറവ് വന്നിട്ടുണ്ട്. 6000 മെഗാവാട്ടിന് താഴെയായി വൈദ്യുതി ഉപഭോഗം കുറഞ്ഞു.
Story Highlights : Heat wave warning in the state
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




