Advertisement

‘ആർഎസ്എസ് സ്ത്രീകളെ രണ്ടാംകിടക്കാരായാണ് കാണുന്നത്, ഈ ഗവൺമെന്റും നരേന്ദ്രമോദിയുമാണ് വനിതാ സംവരണം തകർത്തത്’; ജെബി മേത്തർ എം പി

April 23, 2026
Google News 2 minutes Read
jebi

2014 മുതൽ രാജ്യത്തെ സ്ത്രീകളെ പറഞ്ഞു പറ്റിക്കുന്ന ഭരണകൂടത്തെയും പ്രധാനമന്ത്രിയും ആണ് നമ്മൾ കണ്ടത്. രാജ്യത്തെ സ്ത്രീകളെ പറഞ്ഞു പറ്റിക്കുന്ന, തങ്ങളുടെ ഉപകരണം ആക്കി മാറ്റുന്ന സർക്കാർ ആണിത്. ഇന്ത്യയിലെ സ്ത്രീകളെ വിഡ്ഢികളാക്കാൻ ശ്രമിക്കരുത്. ലോക സഭയിലും നിയമസഭകളിലും 33% സംവരണം തങ്ങൾക്ക് ലഭിക്കണമെന്ന സ്വപ്നം രാജ്യത്തെ വനിതകൾ കാണുന്നുണ്ട്.

എന്നാൽ സർക്കാരിന്റെ ഭാഗത്തുനിന്നു ഉണ്ടാകുന്നത് രാജ്യത്തെ ഭരണഘടനയെ നശിപ്പിക്കാനുള്ള ശ്രമം നടക്കുന്നുവെന്നും അവർ വ്യക്തമാക്കി. വനിതാ സംഭരണ ബില്ല് പരാജയപ്പെട്ടതിന് പിന്നാലെ രാജ്യത്ത് 29 മിനിട്ട് അഭിസംബോധന ചെയ്ത പ്രധാനമന്ത്രി രാജ്യത്തിന് വേണ്ടി പോരാടിയ കോൺഗ്രസിനെ വിമർശിച്ചത് 59 തവണയാണ്.

543 എന്ന നിലവിലെ സീറ്റിൽ എന്തുകൊണ്ടാണ് 33% സംവരണ വ്യവസ്ഥ കൊണ്ടുവരാൻ എൻ ഡി എ സർക്കാർ തയ്യാറാകാത്തത്. കാരണം ആർഎസ്എസ് സ്ത്രീകളെ രണ്ടാം കിടക്കാരായാണ് കാണുന്നത്. ഈ ഗവൺമെന്റും നരേന്ദ്രമോദിയുമാണ് വനിതാ സംവരണം തകർത്തത്. രാജ്യത്തിന്റെ ഭരണഘടന തങ്ങൾക്ക് ഇഷ്ടപ്പെട്ട രീതിയിൽ മാറ്റിയെഴുതാനുള്ള ഭൂരിപക്ഷത്തിലേക്ക് എത്തിക്കാനുള്ള ശ്രമം തകർന്നുവെന്നും ജെബി മേത്തർ ആരോപിച്ചു.

Story Highlights : jebi mather mp against narendramodi on women reservation bill

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here