Advertisement

കോച്ച് കളത്തിലില്ലാതെ ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഒഡീഷ എഫ്‌സിക്കെതിരെ

April 23, 2026
Google News 2 minutes Read
Kerala Blasters Match

തരംതാഴ്ത്തല്‍ ഭീഷണിയില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടുവെന്ന ആശ്വാസത്തില്‍ ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഒഡീഷ എഫ്‌സിക്കെതിരെ സ്വന്തം ഗ്രൗണ്ടായ കൊച്ചി കലൂര്‍ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലിറങ്ങും. രണ്ട് മഞ്ഞക്കാര്‍ഡുകള്‍ കണ്ടതിനെ തുടര്‍ന്ന് ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ആഷി വെസ്റ്റ് വുഡിന് പുറത്തിരിക്കേണ്ടി വരുന്ന മത്സരത്തില്‍ അസിസ്റ്റന്റ് കോച്ച് പീറ്റര്‍ ഹാര്‍ഡ്‌ലിയായിരിക്കും മത്സരത്തിനിടയില്‍ കളിക്കാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുക. ജംഷഡ്പുര്‍ എഫ്സിക്കെതിരെ മിന്നും പ്രകടനം കാഴ്ച്ചവെച്ച മൊറോക്കന്‍ മിഡ്ഫീല്‍ഡര്‍ കരിം ബെനാരിഫ് ഇന്നത്തെ മത്സരത്തില്‍ ഉണ്ടായേക്കില്ല. അതേ സമയം കോച്ച് ആഷി വെസ്റ്റ് വുഡിന്റെയും കരീം ബെരാരിഫിന്റെയും അസാന്നിധ്യം ഇന്നത്തെ മത്സരത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന് ബ്ലാസ്റ്റേഴ്‌സ് അസിസ്റ്റന്റ്‌റ് കോച്ച് പീറ്റര്‍ ഹാര്‍ഡ്‌ലി പറഞ്ഞു. ആഷി വെസ്റ്റവുഡ് ഗ്രൗണ്ടില്‍ ഉണ്ടാകില്ലെ ങ്കിലും കളിയുടെ ശൈലിയും തന്ത്രങ്ങളും എല്ലാം അദ്ദേഹത്തിന്റേത് തന്നെയായിരിക്കും. അത് വിജയിക്കാനുള്ളതുമായിരിക്കും.

ആദ്യ ഏഴ് മത്സരങ്ങളില്‍ നിന്ന് ഒരു പോയിന്റ് മാത്രമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന് ഉണ്ടായിരുന്നത്. എന്നാല്‍ ആഷി വെസ്റ്റ് വുഡ് ഇടക്കാല കോച്ച് ആയി ചുമതലയേറ്റതിന് ശേഷം മൂന്ന് കളികളില്‍ രണ്ട് വിജയവും ഒരു സമനിലയും അടക്കം ഏഴ് പോയിന്റാണ് ടീം സ്വന്തം പേരിലാക്കിയത്. വെസ്റ്റ് വുഡിന്റെ ശിക്ഷണത്തില്‍ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ആത്മവിശ്വാസത്തോടെയായിരിക്കും ഒഡീഷയെ നേരിടുക. ഏറ്റവും അവസാനമായി ജംഷഡ്പുരിനെതിരെ ബ്ലാസ്റ്റേഴ്സ് ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. രണ്ട് ഗോളുകളടിച്ച ടീം പ്രതിരോധത്തിലും അതീവ ശ്രദ്ധ പുലര്‍ത്തിയാണ് കളിച്ചത്. ഈ ഫോം തുടരുകയെന്നതാണ് ടീമിന്റെ പ്രധാന ലക്ഷ്യം. എട്ടുപോയിന്റുമായി 11 -ാം സ്ഥാനത്തേക്ക് എത്താന്‍ ഇന്ന് ജയിക്കണം.

ജംഷഡ്പൂരിനെതിരെ ഗോളടിച്ച നിഹാല്‍ സുധീഷും വിബിന്‍ മോഹനും അടക്കമുള്ള മലയാളി സംഘത്തിന്റെ പ്രകടനത്തില്‍ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന് പ്രതീക്ഷ വെക്കുകയാണ്. കഴിഞ്ഞ മത്സരത്തില്‍ മലയാളി താരങ്ങളായ നിഹാലിനും അജ്‌സലിനും സഹിഫിനും ആദ്യ ഇലവനില്‍ അവസരം നല്‍കിയിരുന്നു. പകരക്കാരനായി ഇറങ്ങിയാണ് വിബിന്‍ സ്‌കോര്‍ ചെയ്തത്. ഇന്ന് ബെനാരിഫിന്റെ അസാന്നിധ്യത്തില്‍ നിഹാലും വിബിനും ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചേക്കും.

ജംഷഡ്പൂരിനെതിരെ ഗോളടിച്ച നിഹാല്‍ സുധീഷും വിബിന്‍ മോഹനും അടക്കമുള്ള മലയാളി സംഘത്തിന്റെ പ്രകടനത്തില്‍ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന് പ്രതീക്ഷ വെക്കുകയാണ്. കഴിഞ്ഞ മത്സരത്തില്‍ മലയാളി താരങ്ങളായ നിഹാലിനും അജ്‌സലിനും സഹിഫിനും ആദ്യ ഇലവനില്‍ അവസരം നല്‍കിയിരുന്നു. പകരക്കാരനായി ഇറങ്ങിയാണ് വിബിന്‍ സ്‌കോര്‍ ചെയ്തത്. ഇന്ന് ബെനാരിഫിന്റെ അസാന്നിധ്യത്തില്‍ നിഹാലും വിബിനും ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചേക്കും.

ഏഴ് മത്സരങ്ങളില്‍ നിന്ന് ഒരു വിജയം മാത്രമുള്ള ഒഡീഷ എഫ്‌സി ആറ് പോയിന്റാണ് ഉള്ളത്. പതിമൂന്നാം സ്ഥാനത്തുള്ള ഒഡീഷ എഫ്‌സിക്ക് എന്ത് വില കൊടുത്തും മത്സരം വിജയിച്ച് തിരികെ എത്തണം.

Story Highlights: Kerala Blasters vs Odisha FC match in ISL 2026

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here