Advertisement

കണ്ണൂരില്‍ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു; മരണപ്പെട്ടത് പള്ളിപ്പൊയില്‍ സ്വദേശി സനല്‍ കുമാര്‍ എംവി

April 23, 2026
Google News 2 minutes Read
sun burn

കണ്ണൂരില്‍ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു. പള്ളിപ്പൊയില്‍ സ്വദേശി സനല്‍ കുമാര്‍ എംവിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം കിണര്‍ കുഴിക്കുന്നതിനിടെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ 2.55ന് മരണം സംഭവിച്ചു. 37 വയസ് മാത്രമാണ് സനലിന് പ്രായം.

സംസ്ഥാനത്ത് സൂര്യാതപം സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മലപ്പുറം വണ്ടൂരില്‍ നാലു വയസുകാരിക്ക് സൂര്യാതപമേറ്റു. ഇസ ജോണ്‍സനെന്ന കുട്ടിക്കാണ് പൊള്ളലേറ്റത്. മുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയുടെ ശരീരത്തിലാകെ പൊള്ളലേല്‍ക്കുകയായിരുന്നു. വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ നല്‍കി.

കോഴിക്കോട് വളയത്ത് അങ്കണവാടി അധ്യാപികയ്ക്ക് ജോലിക്കിടെ സൂര്യാതപമേറ്റു. വലത് കൈയില്‍ പൊള്ളലേറ്റ അധ്യാപിക അനില ആശുപത്രിയില്‍ ചികിത്സ തേടി. കഠിനമായ ക്ഷീണവും , ദേഹമാസകലം നീറലും അനുഭവപ്പെട്ടതായി അധ്യാപിക പറഞ്ഞു.

Read Also: ‘ശ്രീനാദേവി കുഞ്ഞമ്മ റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ത്തത് വ്യാജമായല്ല’ ; വിവരാവകാശരേഖ പുറത്ത്

അതേസമയം, കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും ഉഷ്ണതരംഗത്തിന് (ഓറഞ്ച് അലര്‍ട്ട്) സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

കേരളത്തില്‍ ഇന്നും നാളെയും ഉയര്‍ന്ന താപനില രേഖപ്പെടുത്തും. പാലക്കാട് ജില്ലയില്‍ 41 °C വരെയും; കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40 °C വരെയും; കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ 38 °C വരെയും; ആലപ്പുഴ, മലപ്പുറം, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ 37 °C വരെയും; തിരുവനന്തപുരം ജില്ലയില്‍ 36°C വരെയും ഉയരാന്‍ (സാധാരണയെക്കാള്‍ 4 മുതല്‍ 5°C വരെ കൂടുതല്‍) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Story Highlights : Man died of sunstroke in Kannur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here