‘എന്നെ ചിലർ ലക്ഷ്യമിടുന്നു; വോട്ട് ഏകോപിപ്പിച്ചില്ലെന്ന വിമർശനത്തിന് പിന്നിൽ ഗൂഢലക്ഷ്യം’: എംഎൽ അശ്വിനി
കാസർകോട് ജില്ലയിലെ വോട്ട് ഏകോപിപ്പിച്ചില്ലെന്ന വിമർശനത്തിന് പിന്നിൽ ഗൂഢലക്ഷ്യമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എംഎൽ അശ്വിനി. ഒരു വനിതാ ജില്ലാ പ്രസിഡണ്ടിനെ താഴെ ഇറക്കാനുള്ള ഗൂഢശ്രമമാണിതെന്ന് അശ്വിനി ട്വന്റിഫോറിനോട് പറഞ്ഞു. എസ്ഐആർ നടപടികളുമായി ബന്ധപ്പെട്ട് ഓരോ പഞ്ചായത്തിലും ഓരോ ആളിനും ചുമതല നൽകിയിരുന്നെന്നും കാസർഗോഡ് എൻഡിഎ സ്ഥാനാർഥി കൂടിയായ എംഎൽ അശ്വിനി പറഞ്ഞു
തന്നെ ചിലർ ലക്ഷ്യമിടുന്നു എന്നും ഒരു വനിത ഉയർന്നുവരുന്നതിനെ സഹിക്കാൻ പലർക്കും സാധിക്കുന്നില്ലെന്നും എംഎൽ അശ്വിനി പറഞ്ഞു. മുൻപത്തേക്കാളും നല്ല നിലയിൽ ഇപ്പോൾ പാർട്ടി പ്രവർത്തനം മുന്നോട്ട് പോകുന്നു. തനിക്കെതിരെ വന്ന വാർത്ത വാസ്തവ വിരുദ്ധമാണെന്നും എംഎൽ അശ്വിനി പറഞ്ഞു. ആകെ നാല് നിയോജകമണ്ഡലങ്ങളുടെ അവലോകന യോഗം മാത്രമേ ചേർന്നിട്ടുള്ളു. സ്ഥാനാർത്ഥിയായ കെ. സുരേന്ദ്രൻ ഇല്ലാത്തതിനാൽ മഞ്ചേശ്വരം മണ്ഡലം അവലോകനയോഗം ചേർന്നിട്ടില്ല. നടക്കാത്ത യോഗത്തെ കുറിച്ചാണ് വാർത്തകൾ വരുന്നതെന്ന് അശ്വിനി വ്യക്തമാക്കി.
Read Also: ‘LDF അധികാരം പിടിക്കും; വൻഭൂരിപക്ഷം ഉണ്ടാവില്ല’; എംഎ ബേബി
വോട്ടെടുപ്പ് കഴിഞ്ഞ രണ്ടു ദിവസത്തിനകം പഞ്ചായത്ത് തലത്തിൽ യോഗം നടന്നിരുന്നു. അതിൽ ബിജെപിക്ക് ലഭിക്കുന്ന വോട്ടുകൾ സംബന്ധിച്ച കണക്കുകൾ മാത്രമാണ് എടുത്തത്. തനിക്കെതിരായി വാർത്തകൾ ചമയ്ക്കുന്നത് ആരാണെന്ന് മനസ്സിലാകുന്നില്ല. വോട്ടുചേർക്കുന്നതിനുള്ള സാങ്കേതിക സംവിധാനങ്ങൾ ചെയ്തു നൽകിയിരുന്നു. പാർട്ടി ജില്ലാ പ്രസിഡന്റ് ചെയ്യുന്നതിന്റെ പരമാവധി എല്ലാ സഹായങ്ങളും നൽകിയിട്ടുണ്ടെന്നും എല്ലാ ബൂത്തുകളും കേന്ദ്രീകരിച്ച് പ്രവർത്തനം നടത്തിയിട്ടുണ്ടെന്നും എംഎൽ അശ്വിനി പറഞ്ഞു.
Story Highlights : ML Ashwini says ulterior motive behind criticism that votes were not coordinated in Kasaragod
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




