Advertisement

പരാതികളില്ല, വിവാദങ്ങളില്ല! മുസ്ലീം ലീഗ് നിര്‍മിച്ച വീടുകളില്‍ മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതര്‍ താമസം തുടങ്ങുന്നു

April 23, 2026
Google News 2 minutes Read
muslim league

കണ്ണീരിന്റെ മലവെള്ളപ്പാച്ചിലില്‍ ഉള്ളതെല്ലാം നഷ്ടപ്പെട്ട ആ 51 പേര്‍ ആശ്വാസത്തിന്റെ ചുരം കയറുമ്പോള്‍ ഒരു നാട് മുഴുവന്‍ അവരുടെ ആനന്ദത്തില്‍ പങ്കാളികളാവുകയാണ്. വിവാദങ്ങളുടെ അകമ്പടിയില്ല, നിര്‍മാണത്തകരാറിന്റെ പരാതികളില്ല, ഉള്ളത് അകമഴിഞ്ഞ നന്ദി മാത്രം. (Mundakkai-Chooralmala)

വയനാട്ടില്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ചു നല്‍കിയ വീടുകളില്‍ താമസത്തിന് ഒരുങ്ങുകയാണ് മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍. ഈ മാസം 27ന് 51 കുടുംബങ്ങള്‍ തൃക്കൈപ്പറ്റയിലെ വീടുകളില്‍ താമസം തുടങ്ങും. എല്ലാവര്‍ക്കും സൗകര്യപ്പെടുന്ന ദിവസം പരിഗണിച്ചാണ് വാസയോഗ്യമായിട്ടും കയറി താമസം വൈകിയതെന്ന് ദുരന്തബാധിതര്‍ പറഞ്ഞു.

Read Also: തൃശൂർ പൂരം വെടിക്കെട്ട് ഒഴിവാക്കാൻ പാറമേക്കാവ്- തിരുവമ്പാടി ദേവസ്വങ്ങൾ; അന്തിമ തീരുമാനം നാളെ

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി ആദ്യഘട്ടത്തില്‍ 51 വീടുകളാണ് മുസ്ലിംലീഗ് നിര്‍മ്മിച്ച നല്‍കിയത്. 8 സെന്റില്‍ 1060 ചതുരശ്ര അടിയില്‍ പണിത വീടുകളിലേക്കുള്ള ഫര്‍ണിച്ചറുകളും മുസ്ലിം ലീഗ് കൊടുത്തിട്ടുണ്ട്. ആദ്യഘട്ട വീടുകളുടെ ഉദ്ഘാടന ചടങ്ങ് നടന്ന ദിവസം തന്നെ താക്കോലുകള്‍ ലഭിച്ചിരുന്നുവെങ്കിലും എല്ലാവര്‍ക്കും സൗകര്യപ്പെടുന്ന സമയം നോക്കിയതുകൊണ്ടാണ് കയറി താമസം വൈകിയതെന്ന് ദുരന്തബാധിതര്‍ പറഞ്ഞു.

ഉദ്ഘാടന ദിവസം വലിയ രീതിയിലുള്ള തിരക്കും ഗതാഗതക്കുരുക്കും പ്രദേശത്ത് ഉണ്ടായതുകൊണ്ട് 27ന് സ്വകാര്യ ചടങ്ങ് എന്ന നിലയില്‍ നടത്താനാണ് വീട്ടുകാരുടെ തീരുമാനം. പൊതുജനങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും പദ്ധതി പ്രദേശത്തേക്ക് വരേണ്ടതില്ലെന്നും അവരുടെ സ്വകാര്യതയെ മാനിക്കണമെന്നും ലീഗ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

Story Highlights : Mundakkai-Chooralmala muslim league home project house warming on 27 April

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here