മുണ്ടത്തിക്കോട് വെടിക്കെട്ടുപുര അപകടം; ‘സുരക്ഷാ വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കും’; ഡിജിപി റവാഡ ചന്ദ്രശേഖര്‍
തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര അപകടത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ ട്വന്റിഫോറിനോട്. പൊട്ടിത്തെറിയില്‍ സംശയിക്കത്തക്കതായി ഇപ്പോള്‍ ഒന്നും പറയാനാവില്ല. പൂരം നടക്കുന്ന കാര്യത്തില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നും റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു. (Mundathikode Explosion)
ഇന്നത്തെ യോഗത്തില്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ തീരുമാനമുണ്ടാകും. സുരക്ഷാവീഴ്ച ഉണ്ടായോ എന്നതുള്‍പ്പടെ പരിശോധിക്കണം. സുരക്ഷയുറപ്പാക്കാന്‍ ജനപങ്കാളിത്തത്തോടെ ഭരണകൂടവും സംഘാടകരായ എല്ലാവരും ഒരുമിച്ച് ശ്രമിക്കണം. സുരക്ഷ വര്‍ധിപ്പിക്കേണ്ടതുണ്ട്. പരിശോധനയ്ക്ക് നിര്‍ദേശം കൊടുത്തിട്ടുണ്ടായിരുന്നു. അന്വേഷണത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകും – അദ്ദേഹം പറഞ്ഞു.
Read Also: മുണ്ടത്തിക്കോട് വെടിക്കെട്ട്പുര ദുരന്തം; പരിശോധനയില്‍ നാല് ശരീര ഭാഗങ്ങള്‍ കൂടി കണ്ടെത്തി
മുണ്ടത്തിക്കോട് അപകടം ഉണ്ടായ സ്ഥലത്ത് പൊലീസ് വ്യാപക പരിശോധന നടത്തുകയാണ്. ഇരുന്നൂറോളം പേരുള്‍പ്പെടുന്ന പൊലീസ് സംഘം ഉടന്‍ സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. കഡാവര്‍ നായ്ക്കളെ ഉള്‍പ്പടെ ഉപയോഗിച്ചുള്ള പരിശോധനയില്‍ ഇന്ന് നാല് ശരീര ഭാഗം കണ്ടെത്തി. സ്ഥലത്ത് നിന്ന് കണ്ടെത്തിയ മുന്നൂറ് കിലോയോളം സ്‌ഫോടക വസ്തുക്കള്‍ ഇന്ന് തന്നെ നീക്കം ചെയ്യുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ നകുല്‍ രാജേന്ദ്ര ദേശ്മുഖ് പറഞ്ഞു.
സ്‌ഫോടനസമയം സ്ഥലത്ത് 37 പേര്‍ ഉണ്ടായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. ഇതില്‍ നാല് പേരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.
Story Highlights : Mundathikode Explosion; Will check if there is a security breach; Ravada Chandrasekhar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




