Advertisement

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; പാടശേഖരത്തിൽ നിന്ന് കണ്ടെത്തിയ തല ഗിരീഷിന്റേത്, സുഹൃത്തുക്കൾ തിരിച്ചറിഞ്ഞു

April 23, 2026
Google News 1 minute Read

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം ഇന്ന് തെരച്ചിലിൽ സ്ഥലത്തുനിന്ന് കണ്ടെത്തിയ തല കാണാതായ കോട്ടപ്പുറം സ്വദേശി ഗിരീഷിന്റേത് എന്ന് നിഗമനം. മെഡിക്കൽ കോളേജ് മോർച്ചറി യിൽ സുഹൃത്തുക്കൾ എത്തി തിരിച്ചറിഞ്ഞു. മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയ്ക്ക് ചുറ്റും വൈകിട്ടു നടത്തിയ മാസ്സ് പരിശോധനയിലാണ് അപകടത്തിൽപ്പെട്ട ഒരാളുടെ തല കണ്ടെത്തിയത്.

ബോംബ് സ്‌ക്വാഡിന്റെയും കെഡാവർ നായകളുടെയും സഹായത്തോടെ നടത്തിയ തെരച്ചിലിൽ ഇന്ന് 10 ശരീര ഭാഗങ്ങൾ കിട്ടി. സ്ഥലത്ത് നിന്ന് പിടിച്ചെടുത്ത 362 കിലോ വെടിമരുന്ന് പൊലീസ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. മൂന്ന് കേടാവർ നായകളും ബോംബ് സ്‌ക്വാഡിലെ 2 നായകളും മുതൽ തെരച്ചിലിനു വഴി കാട്ടി.

സ്ഥലത്ത് എത്തിയ സിറ്റി പൊലീസ് കമ്മിഷ്ണർ തുടർനടപടികൾ വിശദീകരിച്ചു.37 പേരാണ് ദുരന്തത്തിൽ ഉപ്പെട്ടവർ എന്നു പൊലീസ് പറയുന്നു. നിലവിൽ 10 പേർ ആശുപത്രിയിൽ ചികിത്സയിലുണ്ട്. വെടിക്കെട്ട് കരാറുകാരൻ സതീശൻ ഉൾപ്പെടെ 4 പേരുടെ നില ഗുരുതരമാണ്. തിരിച്ചറിയാൻ കഴിയാത്ത ശരീര ഭഗാങ്ങളിൽ നിന്ന് ഡിഎൻഎ സാമ്പിൾ പരിശോധനക്ക് അയച്ചു.

അതേസമയം മുണ്ടത്തിക്കോട് അപകടത്തിൽ മരിച്ചവരുടെ ഡിഎൻഎ പരിശോധന ഫലം മറ്റന്നാൾ മുതൽ ലഭിച്ചു തുടങ്ങുമെന്ന് തൃശൂർ ജില്ലാ കളക്ടർ അറിയിച്ചു. 29 ശരീരഭാഗങ്ങളുടെ ഡിഎൻഎ സാമ്പിളുകൾ അയച്ചിട്ടുണ്ട്. ഇന്ന് ലഭിച്ച തലയിൽ നിന്നും ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കും. ആരെന്നത് ഔദ്യോഗികമായി ഡിഎൻഎ ഫലത്തിനുശേഷം സ്ഥിരീകരിക്കുമെന്നും കളക്ടർ പറഞ്ഞു. മൊബൈൽ ഡിഎൻഎ യൂണിറ്റ് സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കളക്ടർ.

Story Highlights : Mundathikode fireworks tragedy, Man’s head identified

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here