Advertisement

‘ശ്രീനാദേവി കുഞ്ഞമ്മ റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ത്തത് വ്യാജമായല്ല’ ; വിവരാവകാശരേഖ പുറത്ത്

April 23, 2026
Google News 2 minutes Read
sreenadevi

കോണ്‍ഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മ റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ത്തത് വ്യാജമായിട്ടല്ലെന്ന് വിവരാവകാശരേഖ. റേഷന്‍ കാര്‍ഡ് ഉടമയുമായി ബന്ധം തെളിയിക്കുന്ന രേഖ, മറ്റ് അനുബന്ധ വിവരങ്ങള്‍, ആധാര്‍ കാര്‍ഡ് ഇവ അടക്കം നല്‍കിയാണ് ഓണ്‍ലൈനായി അപേക്ഷ നല്‍കി റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ത്തതെന്ന് വിവരാവകാശരേഖ വ്യക്തമാക്കുന്നു.

വ്യാജരേഖ ചമച്ചാണ് ശ്രീനാദേവി റേഷന്‍ കാര്‍ഡില്‍ കടന്നുകൂടിയതെന്ന് കാര്‍ഡ് ഉടമയുടെ മക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു. സംഭവത്തില്‍ അടൂര്‍ പൊലീസ് കേസെടുത്തു അന്വേഷണം നടത്തുകയാണ്. വ്യാജരേഖ ചമച്ചാണ് റേഷന്‍ കാര്‍ഡില്‍ കടന്നുകൂടിയതെന്ന ആരോപണത്തെ തുടര്‍ന്ന് വോട്ടേഴ്‌സ് ലിസ്റ്റില്‍ നിന്ന് ശ്രീനാദേവിയുടെ പേര് ഒഴിവാക്കുകയും റേഷന്‍ കാര്‍ഡ് റദ്ദാക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ രേഖകള്‍ സംബന്ധിച്ച കാര്യങ്ങളില്‍ അന്വേഷണം നടക്കുകയാണ്.

കോണ്‍ഗ്രസ് പ്രതിനിധിയായ ജില്ലാ പഞ്ചായത്തംഗം ശ്രീന ദേവി കുഞ്ഞമ്മ റേഷന്‍ കാര്‍ഡില്‍ പേര് വ്യാജമായി ചേര്‍ത്തെന്നായിരുന്നു പരാതി. അടൂര്‍
താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് കാര്‍ഡ് ഉടമ യശോദയുടെ മക്കളായ രണ്ടു പേര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് റേഷന്‍ കാര്‍ഡ് റദ്ദാക്കിയത്. എന്നാല്‍,
തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം സിപിഐ തനിക്കെതിരെ നടത്തുന്ന നീക്കമാണെന്നായിരുന്നു ശ്രീനാദേവി കുഞ്ഞമ്മയുടെ വാദം. കഴിഞ്ഞ പത്തു
വര്‍ഷമായി ഇതേ വിലാസത്തില്‍ സ്ഥിരമായി താമസിക്കുന്നു. റേഷന്‍ കാര്‍ഡ് ഉടമയുടെ അമ്മയും തന്റെ മുത്തശിയും സഹോദരങ്ങളാണ്. സിപിഐക്ക് വേണ്ടി മത്സരിക്കുമ്പോഴും ഇതേ വിലാസമായിരുന്നുവെന്നും ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞിരുന്നു.

Story Highlights : ‘Sreena Devi Kunjamma’s name was not added forgedly on ration card’; RTI document

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here