Advertisement

പൂരം നടത്തിപ്പ്; ‘ അന്തിമ തീരുമാനം ഇന്നുതന്നെ; എല്ലാവരുമായും കൂടിയാലോചിക്കും’; മന്ത്രി വി എന്‍ വാസവന്‍

April 23, 2026
Google News 2 minutes Read
vasavan

പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ അന്തിമ തീരുമാനം ഇന്നുതന്നെയെന്ന് മന്ത്രി വി എന്‍ വാസവന്‍. മീറ്റിംഗ് വിളിച്ചിട്ടുണ്ട്. അതില്‍ ബന്ധപ്പെട്ട രണ്ട് ക്ഷേത്രം ഭാരവാഹികളായ തിരുവമ്പാടിയെയും പാറമേക്കാവിനെയും ക്ഷണിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടമുണ്ട്, ജില്ലയിലെ മറ്റ് ഉദ്യോഗസ്ഥ പ്രതിനിധികളുണ്ട്, ജനപ്രതിനിധികളുണ്ട്. യോഗം വിളിക്കാന്‍ ഹൈക്കോടതി അനുമതിയുണ്ട്. യോഗത്തിലുയര്‍ന്നുവരുന്ന അഭിപ്രായങ്ങള്‍ കേട്ട ശേഷം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടറിയിക്കും – അദ്ദേഹം വ്യക്തമാക്കി. (Thrissur Pooram 2026)

ചര്‍ച്ചകള്‍ക്ക് ഒരു മുന്‍വിധിയുമില്ലെന്നും ദേവസങ്ങളുടെ അഭിപ്രായം കേള്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. വെടിക്കെട്ടോടെ പൂരം നടത്തണമോ വേണ്ടയോ എന്ന് ചര്‍ച്ചയിലൂടെ തീരുമാനിക്കും. യോഗത്തിനു മുന്‍പ് സര്‍ക്കാരിന്റെ അഭിപ്രായം പറയുന്നത് ശരിയല്ല – അദ്ദേഹം പറഞ്ഞു.

Read Also: ‘വെടിക്കെട്ട് മുറപോലെ നടക്കണം; സാമ്പിൾ ഒഴിവാക്കാമെന്നാണ് പറഞ്ഞത്’; പാറമേക്കാവ് ദേവസ്വം

അതേസമയം, തൃശൂര്‍ പൂരം നടത്തിപ്പില്‍ പറമേക്കാവ് ദേവസ്വം നിലപാട് മാറ്റി. സാമ്പിള്‍ ഒഴിവാക്കാമെന്നാണ് പറഞ്ഞതെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് പറഞ്ഞു. പൂരത്തിന്റെ ദിവസം രാത്രി വെടിക്കെട്ടും പകല്‍ വെടിക്കെട്ടും മുറപോലെ നടക്കണമെന്നാണ് ഇന്നലെ ഉണ്ടായ വികാരം എന്ന് രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. പൂരം നടത്തണമെന്നാണ് നിലപാടെന്ന് അദേഹം വ്യക്തമാക്കി. ഇന്ന് ചേരുന്ന യോഗത്തില്‍ സാമ്പിള്‍ വെടിക്കെട്ട് മാത്രം ഒഴിവാക്കുമെന്ന് അറിയിക്കും.

ജനം ആരുടെ ഒപ്പമാണെന്ന് പൂരം നടക്കുമ്പോള്‍ അറിയാം. സമൂഹത്തിന് എതിരഭിപ്രായം ഉണ്ടാകില്ലെന്ന് രാജേഷ് പറഞ്ഞു. പൂരം നടത്തിപ്പുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് പറമേക്കാവ് ദേവസ്വം ഇന്ന് ചേരുന്ന യോഗത്തില്‍ നിലപാട് അറിയിക്കുമെന്ന് അദേഹം അറിയിച്ചു. പാറമേക്കാവിന്റെ വെടിക്കെട്ട് ലൈസന്‍സ്‌ക്കെതിരെ എടുത്ത കേസിലും അദേഹം പ്രതികരിച്ചു. നടപടി പിന്‍വലിക്കാന്‍ പാലക്കാട് ജില്ലാ കളക്ടറും എസ്പിയും തയ്യാറാകണമെന്ന് പാറമേക്കാവ് സെക്രട്ടറി രാജേഷ് ആവശ്യപ്പെട്ടു.

Story Highlights : Thrissur Pooram 2026; Final decision today; Minister V N Vasavan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here