Advertisement

ബിജെപിയിൽ പൊട്ടിത്തെറി; കോഴിക്കോട് ജില്ലാ പ്രസിഡന്റ് പ്രഫുൽ കൃഷ്ണയുടെ കോലം കത്തിച്ച് ബിജെപി പ്രവർത്തകർ

April 23, 2026
Google News 1 minute Read

കോഴിക്കോട് നോർത്ത് ​ജില്ലാ പ്രസിഡന്റ് പ്രഫുൽ കൃഷ്ണയുടെ കോലം കത്തിച്ചു. കുറ്റ്യാടി തളിക്കരയിലാണ് കോലം കത്തിച്ചത്. കോഴിക്കോട് നോർത്ത് മേഖലയിൽ വിഭാഗീയത രൂക്ഷമാണ്. മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും പ്രതിഷേധം വ്യാപിപ്പിക്കുമെന്ന് പ്രവർത്തകർ അറിയിച്ചു. ​നൂറുകണക്കിന് ആളുകൾ പാർട്ടി വിടാൻ തയ്യാറെടുക്കുന്നതായി പ്രവർത്തകർ പറഞ്ഞു. അഴിമതിയാരോപണം നേരിടുന്നവരെ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളാക്കിയതെന്ന് ആരോപിച്ചാണ് പ്രതിഷേധം.

അടക്കാതെരുവിലെ ബിജെപി നോർത്ത് ജില്ലാ കമ്മിറ്റി ഓഫിസിൽ വിമതരും ഔദ്യോഗിക നേതൃത്വത്തെ പിന്തുണയ്ക്കുന്നവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് പ്രകടനം നടത്തിയ വിമത വിഭാഗം നോർത്ത് ജില്ലാ പ്രസിഡന്റിന്റെ കോലം കത്തിച്ചത്. വടകര, നാദാപുരം മണ്ഡലങ്ങളിൽ ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ റിബലായി പത്രിക നൽകിയ രണ്ട് പേർ ഉൾപ്പെടെ ഒൻപതു പേരെയാണ് കഴിഞ്ഞ ദിവസം ബിജെപി നോർത്ത് ജില്ലാ കമ്മിറ്റി പുറത്താക്കിയത്.

വടകരയിൽ ശ്യാംരാജ് കുരിയാടി, നാദാപുരത്ത് കെ പത്മകുമാർ എന്നിവരാണ് വിമത സ്ഥാനാർഥിയായി പത്രിക നൽകിയത്. ഇവർക്ക് അനുകൂല നിലപാട് സ്വീകരിച്ച ബിജെപി നേതാക്കളായ എ.വി. ഗണേശൻ, രവി വെള്ളൂർ, പി.പി. രാജൻ, പി.കെ ബിജീഷ്, നാണു മഞ്ചക്കൽ, ഇ.കെ ബാബു, വി.ടി വിനീഷ് എന്നിവരെയുമാണ് പുറത്താക്കിയത്.

Story Highlights : vadakara bjp protest praphul krishna internal conflict

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here