Advertisement

വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് മടങ്ങും വഴി പാമ്പ് കടിയേറ്റു; കായംകുളത്ത് യുവതിയ്ക്ക് ദാരുണാന്ത്യം

April 23, 2026
Google News 2 minutes Read
kayamkulam

സംസ്ഥാനത്ത് വീണ്ടും പാമ്പ് കടിയേറ്റ് മരണം. ആലപ്പുഴ കായംകുളത്താണ് കല്യാണചടങ്ങിൽ പങ്കെടുത്ത് മടങ്ങും വഴി യുവതിയ്ക്ക് പാമ്പ് കടിയേറ്റത്. ചേരാവള്ളി സ്വദേശി സെലീന (42) ആണ് മരിച്ചത്. വൈകുന്നേരം ബന്ധുവിന്റെ വിവാഹ സൽക്കാരം കഴിഞ്ഞ് സ്‌കൂട്ടർ പാർക്ക് ചെയ്തിരുന്ന സ്ഥലത്തേയ്ക്ക് നടക്കുമ്പോഴാണ് പാമ്പ് കടിയേൽക്കുന്നത്. പിന്നീട് സ്ഥലത്തുണ്ടായിരുന്നവർ കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ച ശേഷമാണ് കടിച്ചത് പാമ്പാണെന്ന് സ്ഥിരീകരിച്ചത്. സെലീനയുടെ മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

2 കുഞ്ഞുങ്ങളടക്കം സംസ്ഥാനത്ത് പലയിടങ്ങളിലായി പാമ്പുകടിയേറ്റ് മൂന്ന് ജീവനുകളാണ് നഷ്ടമായിരിക്കുന്നത്. ചൂട് വളരെ രൂക്ഷമായ ഈ കാലാവസ്ഥയിൽ പാമ്പുകടി ഏൽക്കാനുള്ള സാധ്യത സാധാരണയുള്ളതിനേക്കാൾ കൂടുതലാണെന്നും അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി നിർദേശം നൽകി.

കടുത്ത ചൂട് സഹിക്കാൻ കഴിയാതെ പാമ്പുകളും നവജാതരായ പാമ്പിൻ കുഞ്ഞുങ്ങളും മാളങ്ങൾ വിട്ട് പുറത്തിറങ്ങാൻ സാധ്യത കൂടുതലാണ്. വീടുകൾക്ക് സമീപമുള്ള മാളങ്ങൾ, വിള്ളലുകൾ, പൊത്തുകൾ, കുറ്റിക്കാടുകൾ എന്നിവിടങ്ങളിലേക്ക് ഇവ എളുപ്പത്തിൽ ആകർഷിക്കപ്പെടും.

Story Highlights : Woman dies after being bitten by snake in Kayamkulam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here