Advertisement

വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് 2 പേർ മരിച്ച സംഭവം; ഭക്ഷ്യവിഷ ബാധ അല്ലെന്ന് രാസ പരിശോധന റിപ്പോർട്ട്

April 24, 2026
Google News 3 minutes Read
food

തിരുവനന്തപുരം വിഴിഞ്ഞത്ത് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് രണ്ടു പേർ മരിച്ചത് ഭക്ഷ്യവിഷ ബാധയേറ്റല്ലെന്ന് രാസ പരിശോധന റിപ്പോർട്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഭക്ഷ്യവിഷ ബാധ കണ്ടെത്തിയിട്ടില്ല. കുടുംബത്തിലെ എല്ലാവരും ഒരു പോലെ കഴിച്ചത് മീൻ മുട്ടയാണ്.ഹോട്ടലിലെ അവശേഷിച്ച ഭക്ഷ്യ വസ്തുക്കളും വെള്ളവും പരിശോധിച്ചു ഇവയിലൊന്നും ഭക്ഷ്യവിഷബാധക്ക് കാരണമായ ബാക്റ്റീരിയ കണ്ടെത്താൻ ആയില്ല.

മീൻ വാങ്ങിയ തമിഴ്നാട്ടിലെ മാർക്കറ്റിലെ സാമ്പിളും പരിശോധിച്ചു. സംശയിക്കുന്ന ഒന്നും കണ്ടെത്താനായില്ല. മീൻ മുട്ടയിലെ മറൈൻ ടോക്സിൻ ആകാം മരണത്തിലേക്ക് നയിച്ച കാരണം. പാളയം ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച വിഷ ബാധയേറ്റ രോഗിയിലും സമാന ലക്ഷണമുണ്ട്.മറൈൻ ടോക്സിൻ കണ്ടെത്താനുള്ള പരിശോധന സംവിധാനം നിലവിൽ പരിശോധന നടത്തിയ കെമിക്കൽ ലാബിൽ ഇല്ല.

ഫെബ്രുവരി 16 നാണ് ചടയമംഗലം സ്വദേശികൾ വിഴിഞ്ഞം അസ്മാക്ക് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കുകയും പിന്നാലെ രണ്ടു പേർ മരണപ്പെടുകയും ചെയ്തത്. പരാതിയുടെ അടിസ്ഥാനത്തിൽ അസ്മാക്ക് ഹോട്ടൽ പൂട്ടിയിരുന്നു. ചടയമംഗലം പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചത്. അതേസമയം, കുടുംബം കഴിച്ച മറ്റു ഭക്ഷ്യ വസ്തുക്കളുടെ സാമ്പിൾ കിട്ടിയില്ല എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.ഈ സാഹചര്യത്തിലാണ് ഹോട്ടൽ തുറക്കാൻ അനുമതി നൽകിയത്.

Story Highlights : 2 people died after eating food at a hotel in Vizhinjam; Chemical test report says it was not food poisoning

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here